31/10/23
തിരുവനന്തപുരം : കേരളത്തിലെ പിണറായി സർക്കാരും പോലീസും സ്വീകരിക്കുന്ന നിലപാട് ജിഹാദി മനോ നിലക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനും ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ ആന്റണിക്കുമെതിരായ കേസുകൾ പിണറായി സർക്കാരിന്റെ ഭീകരവാദത്തോടുള്ള മൃദു സമീപനം തുറന്ന് കാട്ടുന്നതാണ്. ഈ കേസുകൾ ഹമാസ് – താലിബാൻ മനോനിലക്കാർക്ക് സന്തോഷം പകരുന്നതാണെന്ന് ആർക്കാണ് അറിയാത്തതെന്നും അദ്ദേഹം ചോദിച്ചു . ഈ കേസുകളെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ സംഘടനയ്ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുത്വത്തെ ബുൾഡോസ് ചെയ്യുമെന്ന് പറയുന്ന സോളിഡാരിറ്റിയുടെ വർഗീയ വിദ്വേഷം പിണറായി പോലീസ് കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലസ്തീന് ഐക്യദാർഢ്യപ്പെടാൻ എന്തിനാണ് ഹിന്ദുത്വത്തെ ബുൾഡോസ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെ വ്യക്തമായി വർഗീയ സംഘർഷത്തിന് കോപ്പു കൂട്ടുന്ന സോളിഡാരിറ്റിയെ നിലയ്ക്ക് നിർത്താനുള്ള ആർജ്ജവം പോലും മുഖ്യമന്ത്രി പിണറായി വിജയനില്ലെന്നും പ്രഫുൽ കൃഷ്ണൻ ആരോപിച്ചു.