മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കുമായി CSI കാരക്കോണം മെഡിക്കൽ കോളേജിനുള്ള വഴിവിട്ട ബന്ധമാണ് CSI സഭയുടെ ദുരവസ്ഥക്ക് കാരണം :ദക്ഷിണ കേരള മഹായിടവക ജോയിന്റ് ആക്ഷൻ കൗൺസിൽ1 min read

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കുമായുള്ള കാരക്കോണം CSI മെഡിക്കൽ കോളേജിന്റെ ബന്ധമാണ് CSI സഭയുടെ ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണമെന്ന് ദക്ഷിണകേരള മഹായിടവക ജോയിന്റ് ആക്ഷൻ കൗൺസിൽ.ബിഷപ്പ് ധർമ്മരാജ് റസാലം, ബെനറ്റ് എബ്രഹാം, TT പ്രവീൺ എന്നിവരെ സർക്കാർ സംരക്ഷിക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

Csi സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ ഉടനടി ഇടപെടണമെന്നാവശ്യപെട്ട്  നാളെമുതൽ സെക്രട്ടേറിയേറ്റിനുമുന്നിൽ നടത്തുന്ന ഉപവാസ, കൂട്ട പ്രാർഥന പ്രതിഷേധങ്ങളെ കുറിച്ച് വിവരിക്കാൻ ചേർന്ന പത്രസമ്മേളനത്തിലാണ് നേതാക്കൾ സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

ദക്ഷിണ കേരള മഹായിടവകയുടെ 2018-2021 വാർഷിക തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ 2020 ഡിസംബർ മാസം ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെ ആഗ്രഹപ്രകാരം മോഡറേറ്ററുടെ അധികാരം ഉപയോഗിച്ച് പുറത്താക്കുകയുണ്ടായി. മഹായിടവകയുടെ ധനം അനധികൃതമായി തിരിമറി നടത്താൻ കൂട്ടുനിൽക്കാൻ വിസമ്മതിച്ചതിനാലാണ് ഈ നടപടി.

ആറ് മാസത്തിനുള്ളിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് പ്രക്രിയ നടത്താനെന്ന വ്യാജേന, മഹായിടവകയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർവഹിച്ചു വന്ന കരാറുകാരനായ റ്റി.റ്റി. പ്രവീണിനെ സെക്രട്ടറിയാക്കി ഒരു അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി രൂപീകരിച്ചു. എന്നാൽ പ്രസ്തുത കമ്മറ്റി തിരഞ്ഞെടുപ്പ് സംബന്ധിച്ച യാതൊരു നടപടികളും സ്വീകരിക്കാതെ, ബിഷപ്പിന്റെ ഒത്താശയോടെ മഹായിടവകയിലെയും സ്ഥാപനങ്ങളിലെയും അഡ്മിഷനും നിയമനങ്ങളും വഴി ധനം സമ്പാദിക്കുകയും അവ ദുർവിനിയോഗിക്കുകയും ചെയ്തു. നാളിതുവരെ യാതൊരു വരവ് ചിലവ് കണക്കുകളും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും ആകുന്നു.
കാരക്കോണം മെഡിക്കൽ കോളേജിലെ അഡ്മിഷൻ തിരിമറിയിൽ കബളിപ്പിക്ക പ്പെട്ടവർ ഉൾപ്പെടെ നൽകിയ വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ ED ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുകയും ഒരു കേസിൽ 95 ലക്ഷം രൂപ കണ്ടു കെട്ടുകയും കുറ്റപത്രം നൽകുകയും ചെയ്തിട്ടുണ്ട്. ഇനിയും രണ്ടുകേസുകളുടെ കുറ്റ പത്രം നൽകാനുണ്ട്. 2023 ജനുവരിയിൽ ഹൂബ്ലിയിൽ വച്ച് നടന്ന സിനഡ് സമ്മേളനത്തിൽ ബിഷപ്പ് ധർമ്മരാജ് റസാലം, ഇലക്ഷൻ തിരിമറി നടത്തി അധികാരം തുടരാൻ ശ്രമിച്ചു വെങ്കിലും, കോടതി ക്രമക്കേട് കണ്ടെത്തി ഇലക്ഷൻ റദ്ദ് ചെയ്യുകയും എല്ലാ സിനഡ് ഭാരവാഹികളെയും പുറത്താക്കുകയും ചെയ്തു. തുടർന്ന് മദ്രാസ് ഹൈക്കോടതി, വിരമിച്ച രണ്ട് ജഡ്ജിമാരായ ജസ്റ്റിസ്. വി. ഭാരതീദാസൻ, ജസ്റ്റിസ്. ആർ. ബാലസുബ്രഹ്മണ്യം എന്നി വരെ അഡ്മിനിസ്ട്രേറ്റർ മാരായി നിയമിച്ചു. ഇതിനു തുടർച്ചയായി പ്രസ്തുത അഡ്മിനിസ്ട്രേറ്റർമാർ ദക്ഷിണ കേരള മഹായിടവക ഉൾപ്പെടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലനിന്നിരുന്ന 13 മഹാ ഇടവകകളിലെയും കമ്മിറ്റിയെ പിരിച്ചുവിടുകയും പകരം പുതിയ കമ്മിറ്റികൾക്ക് ചുമതല നൽകുകയും ചെയ്തു. ദക്ഷിണ കേരള മഹാ ഇടവകയിൽ മലബാർ ബിഷപ്പ് റൈറ്റ്. റവ. ഡോ. റോയിസ് മനോജ് വിക്ടർ തിരുമേനിയ്ക്ക് അധിക ചുമതല നൽകുകയും, ശ്രീ. കെ.ജി. സൈമൺ IPS നെ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയാക്കിയും ഒരു കമ്മിറ്റിയെ നിയോഗിച്ചു.
ഇവർ ദൈനംദിന കാര്യങ്ങൾ ശരിയായി നിർവഹിച്ചു വരവേ 2024 മെയ് 22 ന് വന്ന സുപ്രീം കോടതി വിധിയിൽ “അന്തിമവിധി ഉണ്ടാകുന്നതുവരെ ഭരണപരമായ തീരുമാനങ്ങൾ എടുക്കരുത്” എന്ന നിർദ്ദേശത്തിന്റെ മറവിൽ റ്റി.റ്റി. പ്രവീണും സംഘവും അനധികൃതമായി മഹായിടവക ആസ്ഥാനത്ത് പ്രവേശിച്ച് ബിഷപ്പിനെയും അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയെയും ഭീഷണിപ്പെടുത്തി. ഇതറിഞ്ഞ് ആയിരക്കണക്കിന് സഭാ വിശ്വാസികൾ മഹായിടവക ആസ്ഥാനത്ത് എത്തിച്ചേരുകയും ബിഷപ്പിന് സംരക്ഷണം ഒരുക്കുകയും ചെയ്തു. സ്ഥലത്തെത്തിയ ജില്ലാ ഭരണകൂടം, ചുമതലയുള്ള ബിഷപ്പിനെയും ഭരണസമിതിയെയും സംരക്ഷിക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പ്രവീണും സംഘവും പോലീസുമായി മനപ്പൂർവ്വം ഏറ്റുമുട്ടി സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ഇക്കൂട്ടർക്കെതിരെ പരാതി നൽകിയിട്ടും കേസെടുക്കാൻ കൂട്ടാക്കാത്ത പോലീസും സർക്കാരും, ക്രമസമാധാനം നിലനിർത്താനെന്ന പേരിൽ കളക്ടറുടെ നേതൃത്വത്തിൽ മഹായിടവക ഓഫീസ് താൽക്കാലികമായി പൂട്ടി സീൽ ചെയ്തു.

നാളിതുവരെ ജില്ലാ ഭരണകൂടവുമായി നിരന്തരം ചർച്ച നടത്തിയിട്ടും നിയമപരമായി
നിലവിലുള്ള ഭരണസമിതിക്ക് ഓഫീസ് തുറന്നു പ്രവർത്തിക്കുവാൻ അനുമതി നൽകിയിട്ടില്ല. അതു കൊണ്ടുതന്നെ മഹായിടവകയെ ആശ്രയിച്ച് കഴിയുന്ന 9 അനാഥാലയങ്ങളിലെ മുന്നൂറോളം കുട്ടികളുടെ ദൈനംദിന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നു. കൂടാതെ വിരമിച്ച സഭാ ശുശ്രൂഷകന്മാർക്കും ജീവനക്കാർക്കും രണ്ടുമാസമായി പെൻഷൻ മുടങ്ങിയിരിക്കുന്നു. ഒപ്പം മഹായിടവകയിലെ അനേകം സ്ഥാപനങ്ങളിലെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താനാവാത്ത വിധത്തിൽ പ്രതിസന്ധിയിലുമായിരിക്കുകയാണ്. 99% വരുന്ന സി.എ സ്.ഐ സഭാജനങ്ങളെ അവഗണിക്കുന്ന സർക്കാർ, ഒരു ശതമാനം പോലും ഇല്ലാത്ത സഭയെ കൊള്ളയടിക്കുന്നവർക്ക് കൂട്ടുനിൽക്കുന്ന ദയനീയ അവസ്ഥയാണ് കണ്ടുവരുന്നത്. ഇ.ഡി കേസ് ഉൾപ്പെടെ 11 ക്രിമിനൽ കേസിൽ പ്രതിയായ മുൻ ബിഷപ്പ് ധർമ്മരാജ് റസാലം, 22 കേസിൽ പ്രതിയായ ബെനറ്റ് എബ്രഹാം, 8 കേസിൽ പ്രതിയായ റ്റി.റ്റി. പ്രവീൺ എന്നി വരെ സർക്കാർ അകമഴിഞ്ഞ് സംരക്ഷിക്കുന്നത്, കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിൽ നിന്ന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കിന് അനധി കൃതമായി പണം നൽകിയതുകൊണ്ടാണ്. SFIO കണ്ടെത്തലുകളും, റ്റി.റ്റി. പ്രവീൺ വിവിധ വാർത്താ ചാനലുകൾക്ക് നൽകിയ അഭിമുഖവും അത് ശരിവയ്ക്കുന്നു. ഈ സാഹചര്യത്തിൽ

LMS അതിക്രമിച്ചു കയറി ബിഷപ്പിനെ ഭീഷണിപ്പെടുത്തിയ പ്രതികളെ അറസ്റ്റ്
ചെയ്യുക,

മഹായിടവകയിൽ
സർക്കാരിന്റെ
കമവിരുദ്ധമായ ഇടപെടലുകൾ അവസാനിപ്പിക്കുക 

ED കേസിലെയും ക്രൈംബ്രാഞ്ച് കേസിലെയും പ്രതികളായ ബിഷപ്പ് ധർമ്മരാജ് റസാലം, ഡോ.ബെനറ്റ് അബ്രഹാം, റ്റി.റ്റി.പ്രവീൺ എന്നിവരെ സംരക്ഷിക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കുകയും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിന്മേൽ തുടർനടപടികൾ സ്വീകരിക്കുക..

മഹായിടവക ഓഫീസ് തുറന്നു പ്രവർത്തിക്കാൻ നിലവിലെ ബിഷപ്പിനെയും കമ്മിറ്റിയെയും അനുവദിക്കുക.

തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 2024 ജൂലൈ മാസം ആറാം തീയതി രാവിലെ 9 മണി മുതൽ ജൂലൈ 7 ഉച്ചയ്ക്ക് രണ്ടുമണിവരെ ദക്ഷിണ കേരള മഹായിടവകയുടെ യുവ ജന വിഭാഗം സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം നയിക്കുന്നു. തുടർന്ന് അന്നേദി വസം (ജൂലൈ 7 ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ടു മണിക്ക് പാളയം മുതൽ പുത്തരിക്കണ്ടം വരെ പ്രതിഷേധ റാലിയും സമാപന സ്ഥലമായ പുത്തരിക്കണ്ടം മൈതാനത്തിൽ പ്രാർത്ഥന സംഗമവും സംഘടിപ്പിച്ചിരിക്കുന്നുവെന്ന്
ഡി. ലോറൻസ്(പ്രസിഡന്റ്
ഡി. സത്യജോസ് (സെക്രട്ടറി)
അഡ്വ. ആൽബിൻ ജോസ് പ്രകാശ്
(ട്രഷറർ)ജോയിന്റ് സെക്രട്ടറിമാർ
അഡ്വ. സർജിൻ തോമസ്
വിൽഫ്രഡ് രാജ്, ജോബി, നിഷാദ് തുടങ്ങിയ നേതാക്കൾ അറിയിച്ചു.കൂടാതെ ബിഷപ്പ് ധർമ്മരാജ് റസാലം, ബെനറ്റ് എബ്രഹാം, ടി ടി പ്രവീൺ എന്നിവർക്കെതിരെയുള്ള കേസുകളുടെ വിവരങ്ങളും നേതാക്കൾ മാധ്യമങ്ങൾക്ക് നൽകി.

Leave a Reply

Your email address will not be published. Required fields are marked *