11/4/23
അധ:സ്ഥിതരായ ജനലക്ഷങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യ, വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള സ്വാതന്ത്യം, ഉദ്യോഗ ലബ്ധിക്കു വേണ്ടിയുള്ള സ്വാതന്ത്യം തുടങ്ങിയ മനുഷ്യൻ്റെ വിക്തിത്വ വികസനത്തിന് അനുപേക്ഷണീയമായ എല്ലാ മൗലിക സ്വാതന്ത്ര്യങ്ങളും ഒന്നൊന്നായി നേടിക്കൊടുക്കുവാൻ വേണ്ടി അനവരതം തൻ്റെ തൂലിക പടവാളാക്കിയ എഴുത്തുകാരനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു സി.വി കുഞ്ഞുരാമൻ. അദ്ധ്യാപകൻ, അഭിഭാഷകൻ, സാഹിത്യ നിരുപകൻ, കവി, പത്രപ്രവർത്തകൻ, ചരിത്ര ഗവേഷകൻ, , നിയമസഭാ സാമാജികൻ, ശ്രീ നാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥ ശിഷ്യൻ, രാഷ്ട്രീയ പ്രവർത്തകൻ, സമുദായ നേതാവ് തുടങ്ങി പലനിലകളിലും അതിപ്രശസ്തനായ ഒരു അത്ഭുത പ്രതിഭാസമായിരുന്നു സി.വി കുഞ്ഞുരാമൻ. മയ്യനാട് പാട്ടത്തിൽ കുടുംബത്തിൽ 1871-ൽ ജനനം അമ്മ കുഞ്ഞിച്ചാളി, അച്ഛൻ വേലായുധൻ . മയ്യനാട് എൽ.എം .എസ് , കൊല്ലം ഗവ: ഹൈസ്കൂൾ എന്നിവ ടെങ്ങളിൽ വിദ്യാഭ്യാസം.ജനങ്ങളിൽ ആത്മാഭിമാനവും ആത്മവിശ്വാസവും ജനിപ്പിച്ച ഒരു ജനകീയ പ്രക്ഷോഭണമായിരുന്നു നിവർത്തന പ്രക്ഷോഭണം. അതിൻ്റെ വിജയലഹരിയിലാണ് തിരുവിതാംകൂറിലെ ഉത്തരവാദ ഭരണ പ്രക്ഷോഭണത്തിനു വേണ്ടിയുള്ള രാഷ്ട്രീയ പ്രസ്ഥാനമായ സ്റ്റേറ്റ് കോൺഗ്രസ് രൂപം കൊണ്ടത്. 1938 ജനുവരി 23 ന് തിരുവനന്തപുരം, പുളിമൂട്ടിലുള്ള രാഷ്ട്രീയ ഹോട്ടലിൽ സി.വി കുഞ്ഞുരാമൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംഘടനയ്ക്ക് രൂപം നൽകി.വെള്ള മണൽ സ്കൂളിലെ പ്രഥമാദ്ധ്യാപകനായാണ് സി.വി. സേവനം ആരംഭിച്ചത്., കായിക്കര പ്രൈമറി സ്കൂൾ, പരവൂർ മണിയംകുളം സ്കൂളിലെ ഹെഡ്മാസ്റ്ററായി ജോലി നോക്കി. പിന്നീട് പ്ലീഡർഷിപ്പ് പരീക്ഷ പാസ്സായ ശേഷം 1913 ൽ പരവൂർ മജിസ്ട്രേറ്റ് കോടതിയിൽ അഭിഭാഷകനായി. 1911 ൽ അദ്ദേഹം ആരംഭിച്ച കേരളകൗമുദി 1940 ൽ ദിനപത്രമായി മാറി. ഭാഷാ സാഹിത്യത്തിലെ ഗദ്യകാരൻ എന്ന നിലയിൽ സി.വിയുടെ സ്ഥാനം അദ്വദീയമാണ്. കൃതികൾ പദ്യം :കാർത്തിക കോദയം, ശ്രീ പത്മനാഭ സന്നിധിയിൽ, ഈഴവ നിവേദനം, നരലോകം, ഒരു സന്ദേശം, സ്വാമി ചൈതന്യം, സ്വാഗത ഗാനം .. നാടകം: മാലതീ കേശവം ..ഗദ്യ കൃതികൾ: ഒരു നൂറു കഥകൾ, അറബിക്കഥകൾ, ഷേക്സ്പിയർ കഥകൾ, രാമദേവനും ജാനകിയും, വെനിസ്സിലെ വ്യാപാരി, വരലോല, ഹേമ ലീല ,കൊടുംങ്കാറ്റ്, വാല്മീകി രാമായണം, സോമനാഥൻ, വ്യാസ ഭാരതം, രാധാ റാണി, രാമായണ കഥ, കാന്തി മതി, ലുക്രീസിൻ്റെ ചാരിത്രഹാനി, രാഗ പരിണാമം, എൻ്റെ ശ്രീകോവിൽ, പഞ്ചവടി, ഉണ്ണിയാർച്ച, തുമ്പോലർച്ച, മാലുത്തണ്ടാൻ, ഒരു നൂറ്റാണ്ടിനു മുമ്പ് ,കെ .സി കേശവപിള്ളയുടെ ജീവചരിത്രം, ഇൻഡ്യാ ചരിത്ര സംഗ്രഹം… എസ്.എൻ.ഡി.പി യോഗത്തിൻ്റെ ജനറൽ സെക്രട്ടറിയായി 1928-29, 1931-32 എന്നിവർഷങ്ങളിൽ പ്രവർത്തിച്ചു.ശ്രീമൂലം പ്രജാസഭയിൽ 1917, 1922, 1925, 1927 എന്നിവർഷങ്ങളിലും ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ 1925-28 വരെയും ശ്രീ മൂലം അസംബ്ലിയിൽ 1933-37വരെയും അംഗമായിരുന്നു. 1949 ഏപ്രിൽ 10-ാം തീയതി അന്തരിച്ചു.കൊച്ചിക്ക ഭാര്യയും ഭാഷാപണ്ഡിതനും സാഹിത്യകാരനുമായ കെ.ദാമോദരൻ, കേരളകൗമുദി പത്രാധിപർ കെ.സുകുമാരൻ, തിരു-കൊച്ചി മുഖ്യമന്തിയായിരുന്ന സി.കേശവൻ്റെ ഭാര്യ വാസന്തി എന്നിവർ മക്കൾ.