മാധ്യമപ്രവർത്തകർക്കായി സൈബർ ക്രൈം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു1 min read

തിരുവനന്തപുരം :പോലീസ് ആസ്ഥാനത്തെ സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്കായി സൈബർ കുറ്റകൃത്യങ്ങൾ , സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ സംബന്ധിച്ചു അവബോധന ക്ലാസ് സംഘടിപ്പിച്ചു.

അനുദിനം മാറിവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്തു നിരന്തരം അവബോധനം ആവശ്യമാണെന്നും അതിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചതെന്നും പോലീസ് ആസ്ഥാനത്തെ സൈബർ ഓപ്പറേഷൻസ് എസ് പി അങ്കിത് അശോകൻ ഐ പി എസ് പറഞ്ഞു.

വിവിധ രീതിയിലുള്ള സൈബർ കുറ്റകൃത്യങ്ങൾ , കുറ്റവാളികളെ പിടികൂടുന്ന രീതി , സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിയമങ്ങൾ എന്നീ വിഷയങ്ങൾ ക്ലാസ്സിൽ കൈകാര്യം ചെയ്തു.

സൈബർ വിഭാഗം ഡി വൈ എസ് പി എസ് അരുൺകുമാർ , സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ പ്രവീൺ എസ് ആർ , സൈബർ സെക്യൂരിറ്റി ഇൻസ്‌പെക്ടർ എ ശ്യംകുമാർ, സൈബർ വിഭാഗം ജീവനക്കാർ വിവിധ മാധ്യമങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പരിശീലന പരിപാടിയിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *