ദർശന ടി.വിയുടെ ഓപ്പറേഷൻസ് തലവനായി അഡ്വ. ഷാഹുൽ ഹമീദ് .ഐ നിയമിതനായി1 min read

 

മലപ്പുറം : കേരളത്തിലെ മുൻ നിര ചാനലായ ദർശന ടി.വിയുടെ ഓപ്പറേഷൻസ് ഹെഡ്ഡായി അഡ്വ. ഷാഹുൽ ഹമീദ് .ഐ നിയമിതനായി. മലബാറിൽ നിന്നുള്ള ആദ്യ സാറ്റ്ലൈറ്റ് ചാനൽ കൂടിയാണ് ദർശന ടി.വി

ഇരുപത് കൊല്ലമായി മലയാളിയുടെ മനസ്സ് കവർന്ന ദർശന ടി.വി പുതിയ ചുവട് വെപ്പിൻ്റെ ഭാഗമായാണ് മാനേജ്മെൻ്റ് വിദഗ്ധനായ ഷാഹുൽഹമിദിൻ്റെ നിയമനം

നിരവധി അന്തർദേശീയ കമ്പനികളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും മാനേജിംഗ് ഡയറക്ടറായി ചുമതല വഹിച്ചിട്ടുള്ള ഷാഹുൽ ഹമീദ് തിരുവനന്തപുരം സ്വദേശിയാണ്

ജേർണലിസത്തിൽ ബിരുദാന്തര ബിരുദവും MBA,LLB, അടക്കമുള്ള ശ്രീ ഷാഹുൽ ഹമീദിൻ്റെ നിയമനം ദർശന ടി.വിയുടെ വിപുലമായ പ്രവർത്തനം ശക്തപ്പെടുത്തലിൻ്റെ ഭാഗമായാണ്

മുൻ വഖഫ് ബോർഡ് സെക്രട്ടറിയായിരുന്ന അന്തരിച്ച ജനാബ് M ഇബ്രാഹിം കുട്ടി നബീസ ബീവി ദമ്പതികളുടെ മകനായ ഷാഹുൽ ഹമീദ് വഖഫ് കമ്പനി നിയമങ്ങളിൽ വിദഗ്ധനായ അഭിഭാഷകനാണ്

അന്തർദേശീയ തലത്തിൽ നിരവധി ബ്ലൂ ചിപ്പ് കമ്പനികളുടെ കൺസൾട്ടണ്ടായ അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്

Dr. ബിസ്മി സൈനുദ്ദ്ദിൻ ഭാര്യയാണ് മകൻ ഫഹദ് ഇബ്രാഹിം വിദ്യാർത്ഥിയാണ്

പാണക്കാട് സ്വാദിഖലി ഷിഹാബ് തങ്ങൾ ചെയർമാനായ ദർശന ടി.വി, ഇന്ത്യയിലും,UAE.GCC രാജ്യങ്ങളിലും അമേരിക്കലും പ്രവർത്തനം വിപുലികരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *