വിദേശപഠനം :സർക്കാരിനെ പരിഹസിച്ച് അഡ്വ. A. ജയശങ്കർ1 min read

8/2/23

 

തിരുവനന്തപുരം :കേരളത്തിലെ വിദ്യാർത്ഥികൾ പഠനത്തിനായി വിദേശരാജ്യങ്ങളിൽ പോകുന്നത് തടയാനായി വിദഗ്ധ സമിതിയെ നിയോഗിച്ച സർക്കാരിനെ പരിഹസിച്ച് അഡ്വ. A. ജയശങ്കർ. “മസ്തിഷ്ക ചോർച്ച തടയൽ “പഠിക്കാൻ രണ്ട് സമിതികളെ നിയോഗിച്ചതിനു പിന്നാലെയാണ് ജയശങ്കർ തന്റെ FB പോസ്റ്റിൽ വിമർശനം രേഖപെടുത്തിയത്.

അഡ്വ. A ജയശങ്കറിന്റെ FB പോസ്റ്റ്‌ 

ഡോ ബിന്ദുവിനെ പോലെ പ്രഗത്ഭയായ വിദ്യാഭ്യാസ വിചക്ഷണ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ, കേരള- ഗാന്ധി- കലിക്കറ്റ്- കണ്ണൂർ സർവകലാശാലകൾ അത്യുന്നത നിലവാരത്തിൽ പ്രവർത്തിച്ചു കൊണ്ടേയിരിക്കുമ്പോൾ, യോഗ്യതയുടെ മാത്രം അടിസ്ഥാനത്തിൽ അധ്യാപക നിയമനം നടക്കുന്നതിനാൽ, സകല കലാലയങ്ങളിലും സമാധാനാന്തരീക്ഷം നിലനില്ക്കുന്നതിനാൽ ഒരു വിദ്യാർത്ഥിയും വിദേശ പഠനം ആഗ്രഹിക്കില്ല.

ഇനി ചിന്താശൂന്യരായ ആരെങ്കിലും വിദേശത്തു പോകാൻ തുനിഞ്ഞിറങ്ങുന്നുവെങ്കിൽ അവരെ കാര്യം പറഞ്ഞു മനസിലാക്കണം. ബോധവത്കരണ ദൗത്യം എസ് എഫ്‌ ഐ സഖാക്കളെ ഏല്പിക്കണം.

നമ്മുടെ ആജ്ഞ ധിക്കരിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്ന കുലംകുത്തികളെ വിമാനത്താവളത്തിൽ തടയണം.

ഇൻക്വിലാബ് സിന്ദാബാദ്!

Leave a Reply

Your email address will not be published. Required fields are marked *