അനിലിന് വീടൊരുങ്ങുന്നു ;തുടക്കമിട്ട് അഡ്വ. S. സുരേഷ്1 min read

3/7/22

തിരുവനന്തപുരം :ബിജെപിയുടെ സജീവ പ്രവർത്തകനായിരുന്ന പൂവാർ ശൂലംകുടി അനിലിന് ബിജെപി വീടൊരുക്കുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. S സുരേഷ് രാവിലെ 8.45ന് കല്ലിട്ട് തുടക്കം കുറിച്ചു. സുഹൃത്തുക്കളും, സഹപ്രവർത്തകരും ചേർന്ന് നിർമിക്കുന്ന വീട് വിജയദശമി ദിനത്തിൽ പൂർത്തിയാക്കി കുടുംബത്തിന് സമ്മാനിക്കുക എന്നതാണ്ലക്ഷ്യം.

“കോവളം മണ്ഡലത്തിലെ പൂവാർ ശൂലം കുടിയിൽ കഷ്ടതകൾ ഏറെ അനുഭവിച്ചിട്ടും പ്രസ്ഥാനത്തോടൊപ്പം നിന്ന സഹപ്രവർത്തകൻ…എന്നാണ് അഡ്വ. S സുരേഷ് അനിലിനെ സ്മരിച്ചത്.
2004-ലെ കോവളം കൊട്ടാരം സമരത്തിൽ പോലീസ് മർദ്ദനം ഏറ്റുവാങ്ങി ഞങ്ങളോടൊപ്പം ജയിലിൽ കിടക്കാൻ അനിലുണ്ടായിരുന്നു….
പക്ഷേ, അദ്ദേഹം…
രണ്ട് മക്കളേയും ഭാര്യയേയും സ്നേഹിച്ച പ്രവർത്തകരേയും …. വിട്ടു, സ്വർഗ്ഗസ്ഥനായി.
ആ കുടുംബം നമ്മുടേതാണന്ന് മനസ്സിലാക്കുന്ന സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് ഒരു വീട് പണിയുകയാണ് ……
എല്ലാവരുടെയും പിൻതുണയും
അനുഗ്രഹവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു….”എന്നാണ് അദ്ദേഹം FB യിൽ കുറിച്ചത്.

അനിലിന്റെ ഭാര്യ നന്ദിനിയും മകൻ അനന്ദു. മകൾ അനന്ദിനി,
പ്രമുഖരായ സഹപ്രവർത്തകർതുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *