വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാൻ അനുവദിക്കില്ല. ;-അഡ്വ.എസ്.സുരേഷ്1 min read

7/10/22

വിഴിഞ്ഞം; രാജ്യത്തിന്റെ വികസനത്തിന് വൻ സംഭാവന ചെയ്യാൻ പോന്ന വിഴിഞ്ഞം തുറമുഖത്തെ അട്ടിമറിക്കാനുള്ള ശ്രമത്തെ ഒറ്റകെട്ടായി ചെറുത്തു തോൽപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെകട്ടറി അഡ്വ.എസ്.സുരേഷ് പറഞ്ഞു. വിഴിഞ്ഞംമൂല്ലൂർ പ്രാദേശിക ജനകീയ സമരസമിതി സംഘടിപ്പിച്ച് സത്യഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറമുഖത്തിനായി ഭൂമി നൽകിയ എല്ലാവർക്കും മത-ജാതി പരിഗണന കൂടാതെ ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാകണം. സമയബന്ധിതമായി തുറമുഖ പ്രവർത്തനം കമ്മിഷൻ ചെയ്യാൻ സംസ്ഥാന സർക്കാർ സ്വകര്യം ഒരുക്കുകയാണ് വേണ്ടത്. നരേന്ദ്രമോദിസർക്കാർ അധികാരത്തിലേറെ ആറ് മാസത്തിനുള്ളിൽ ഭരണാനുമതിയും വയബിലിറ്റി ഗ്യാപ് ഫണ്ടും അനുവദിച്ച് ആരംഭിച്ച വിഴിഞ്ഞം പദ്ധതി അട്ടിമറിക്കുന്നവരുടെ ലക്ഷ്യം സംശയകരമാണ്.
അതേസമയം
മത്സ്യതൊഴിലാളികളും തീരദേശം പൊതുവെയും അനുഭവിക്കുന്ന ഭീഷണിക്ക് പരിഹാരം കാണാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ട്. കോടതി ഉത്തരവുകൾ പോലും നടപ്പിലാക്കാൻ പോലീസ് തയ്യാറാകാത്തത് ലജ്ജാകരമാണ്. സംസ്ഥാന സർക്കാരിന്റെ ഒളിച്ചു കളി പദ്ധതി പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയാണ്.
റെങ്ങാനൂർ ഗോപൻ , ഏലിയാസ് ജോൺ , ഉച്ചക്കട ചന്ദ്രനാഥൻ, വിക്രാന്ത്, മോഹനൻ നായർ, കൗൺസിലർ ഓമന എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *