തിരുവനന്തപുരം :മഹാകവി പി യുടെ പേരിലുള്ള ഏറ്റവും സമുന്നതവും കലാമൂല്യവുമുള്ള ഇത്തവണത്തെ പ്രത്യേക ജൂറി പുരസ്കാരം (താമരത്തോണി )സാഹിത്യത്തിൻ്റെ വ്യത്യസ്ത മേഖലയിലും പ്രത്യേകിച്ച് കവിതയിലുമുള്ള നിസ്തുല പ്രവർത്തനങ്ങൾക്ക്
ദീപു RS ചടയമംഗലത്തിന് ലഭിച്ചു.
ദീപു RS ചടയമംഗലം രചിച്ച “സുധാമയ ഗാഥ ” എന്ന ജീവ ചരിത്ര ദീർഘ ഖണ്ഡ കാവ്യമാണ് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത് .
ഒരു ഉത്തരേന്ത്യൻ സാഹിത്യകാരന്റെ ജീവചരിത്രത്തെ ആധാരമാക്കി മലയാളത്തിൽ ഉണ്ടാകുന്ന ആദ്യ കാവ്യ കൃതി കൂടിയാണ് “സുധാമയ ഗാഥ “
മഹാകവി പി.യുടെ ജന്മദിനമായ ഒക്ടോബർ 26 ന് കാസർകോട്ട് വെച്ച് നടക്കുന്ന മഹാ കവി പി സാഹിത്യോൽസവത്തിൽ പുരസ്കാരം സമർപ്പിച്ചു