22/2/23
ഡൽഹി :ഡൽഹിയിലെ ആദ്യ വനിതാ മേയര്‍ ആയി എഎപിയുടെ ഷെല്ലി ഒബ്‌റോയ് തിരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹി ഈസ്റ്റ് പടേട്ല്‍ നഗര്‍ വാര്‍ഡില്‍ നിന്നുള്ള അംഗമാണ് ഷെല്ലി. 150 വോട്ടുകള്‍ ഷെല്ലി നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി രേഖ ഗുപ്ത 116 വോട്ടുകള്‍ നേടി.
അതേസമയം, കോണ്‍ഗ്രസിന്റെ 9 കൗണ്‍സിലര്‍മാര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 250 അംഗ കൗണ്‍സിലര്‍മാരില്‍ 241 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്ന് പ്രോ ടേം സ്പീക്കര്‍ സത്യ ശര്‍മ്മ അറിയിച്ചു. വോട്ടിംഗ് നടപടികള്‍ സുഗമമാക്കാന്‍ ഒരു അധിക ബൂത്ത് ഏര്‍പ്പെടുത്തിയിരുന്നു.
ഡല്‍ഹി മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി ലഫ്റ്റനന്റ് ഗവര്‍ണര്‍ എന്നിവരോട് നന്ദി പറഞ്ഞ ഷെല്ലി ഒബ്‌റോയ്, ഡിഎംസി ആക്ടും ഭരണഘടനയും അനുസരിച്ച് സഭ നിയന്ത്രിക്കുമെന്നും തലസ്ഥാന നഗരം വൃത്തിയാക്കുമെന്ന ദൗത്യം ഏറ്റെടുക്കുന്നുവെന്നും പറഞ്ഞു. .
ഡെപ്യുട്ടി മേയര്‍, സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പും ഇന്ന് നടക്കും.