‘ ഡൽഹി സർവീസസ് ആക്‌ട് ഡൽഹി സർക്കാരിനെ നിയന്ത്രിക്കാനുള്ള നിയമമാണ്’
ന്യൂഡൽഹി: ഡൽഹി ഓർഡിനൻസ് ഉൾപ്പെടെയുള്ള ബില്ലുകളിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ചു. ഇതോടെ കഴിഞ്ഞ ദിവസം പാർലമെന്‍റിൽ അവതരിപ്പിച്ച ബില്ലുകളെല്ലാം നിയമമായി നിലവിൽ വന്നു . ഡൽഹി ഓർഡിനൻസിന് പകരമായി കേന്ദ്രം കൊണ്ടു വന്ന ഡൽഹി സർവീസസ് ആക്‌ട്, ഡിജിറ്റൽ പഴ്സനൽ ഡേറ്റ പ്രൊട്ടക്‌ഷൻ ബിൽ, ജൻ വിശ്വാസ് (അമൻഡ്മെന്‍റ് ഓഫ് പ്രോവിഷൻസ്) ബിൽ, രജിസ്ട്രേഷൻസ് ഓഫ് ബർത്‌സ് ആൻഡ് ഡെത്‌സ് (അമൻഡ്മെന്‍റ്) ബിൽ എന്നിവ ഇന്നുമുതൽ നിയമമായി മാറുന്നത്.
ഡൽഹി സർക്കാരിനെ നിയന്ത്രിക്കാനുള്ള നിയമമാണ് ഡൽഹി സർവീസസ് ആക്‌ട്. ബില്ലിനെതിരേ വൻ പ്രതിഷേധമാണ് ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടിയും (എഎപി) പ്രതിപക്ഷമായ ഇന്ത്യ മുന്നണിയും ഉയർത്തിയിരുന്നത്ത് . ഡൽഹി ബില്ല് നടപ്പാക്കുന്നതിൽ വോട്ടെടുപ്പ് നടത്തിയപ്പോൾ പ്രതിപക്ഷം ലോക്സഭയിൽ വോക്കൗട്ട് നടത്തുകയും ചെയ്തു.
ഡൽഹിയുടെ അധികാരി തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണെന്ന സുപ്രീംകോടതി വിധിയാണ് ഇതിലൂടെ കേന്ദ്രം മറികടക്കാൻ പോവുന്നത്. ഡിജിറ്റൽ പഴ്സനൽ ഡേറ്റ പ്രൊട്ടക്‌ഷൻ ബിൽ പാസാക്കുന്നതിനെയും പ്രതിപക്ഷം എതിർത്തിരുന്നു. ബില്ലിലെ ചില വകുപ്പുകളെയാണ് പ്രതിപക്ഷം എതിർത്തത്. എന്നാൽ ഇത് ശബ്ദ വോട്ടെടുപ്പോടെ തള്ളുകയായിരുന്നു ചെയ്തത്.