ദേശീയ കലാസംസ്കൃതി (എൻ.സി.പി) അവാർഡ് ദാനവും, കലാഭവൻ മണി അനുസ്മരണവും മാർച്ച് 3-ന് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രത്തിൽ നടക്കും.
മികച്ച നടൻ ജാഫർ ഇടുക്കി (വിവിധ ചിത്രങ്ങൾ ) ദേശീയ കലാ സംസ്കൃതി ദ്രോണ അവാർഡ് പ്രശസ്ത സംവിധായകൻ ഹരികുമാറിന് ലഭിച്ചു.
ദേശീയ കലാ സംസ്കൃതി കാരുണ്യ അവാർഡ് മുരളീധരൻ ചേളാരിക്ക് ലഭിച്ചു.മികച്ച നടി ദിയ (ഖണ്ഡശ:) മികച്ച ടെലിവിഷൻ നടൻ ഷാനവാസ്, മികച്ച ടെലിവിഷൻ നടി ആവന്തിക, പ്രത്യേക ജൂറി പുരസ്കാരം റഫീക്ചോക്ളി (ഖണ്ഡശ:)
മികച്ച സിനിമ പി.ആർ.ഒ അയ്മനം സാജൻ. എന്നിവരെയും അവാർഡിനായി തിരഞ്ഞെടുത്തു.
ചടങ്ങിനോട് അനുബന്ധിച്ച്, കലാ സാംസ്കാരിക, പത്രമാധ്യമ രംഗങ്ങളിലെ പ്രമുഖരെ ആദരിക്കും.