തിരുവനന്തപുരം :ധനുവച്ചപുരം iti യിലെ പഠനം പൂർത്തിയാക്കുന്ന ട്രെയിനികൾക്ക് തൊഴിലവസരമൊരുക്കി ധനുവച്ചപുരം ഗവ.ഐ.ടി.ഐ. അഭിമാന നേട്ടത്തിൽ. കാംപസ് സെലക്ഷൻ വഴി 214 ട്രെയിനികൾക്ക് വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിച്ചു. നിയമന ഉത്തരവ് സി.കെ.ഹരീന്ദ്രൻ എം.എൽ.എ. കൈമാറി. ജില്ലാ പഞ്ചായത്തംഗം വി.എസ്.ബിനു അധ്യക്ഷനായി.
പ്ലേസ്‌മെന്റ് ഡ്രൈവിലൂടെയാണ് ട്രെയിനികളെ തൊഴിലിനായി തിരഞ്ഞെടുത്തത്. ഐ.ടി.ഐ.യിൽ പ്ലേസ്‌മെന്റ് സെല്ലും എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിന് കീഴിലെ കരിയർ ഡിവലപ്‌മെന്റ് സെന്ററും സംയുക്തമായിട്ടാണ് കാംപസ് സെലക്ഷൻ സംഘടിപ്പിച്ചത്. ഗ്രാമപ്പഞ്ചായത്തംഗം ബിന്ദു ബാല, പ്രിൻസിപ്പൽ ഷെറിൻ ജോസഫ്, വൈസ് പ്രിൻസിപ്പൽ കെ.സുഗേഷ്, പ്ലേസ്‌മെന്റ് ഓഫീസർ ജെ.ശ്രീകുമാർ, ട്രെയിനീസ് കൗൺസിൽ ചെയർമാൻ ബി.വിജിൻ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധി കമ്പനികൾ പ്ലേസ്‌മെന്റ് ഡ്രൈവിൽ പങ്കെടുത്തു.