ബംഗ്ലാദേശിന് ഫീല്‍ഡ് സെറ്റ് ചെയ്ത് കൊടുത്ത് ഏവരെയും അമ്പരപ്പിച്ച ധോണിയുടെ വീഡിയോ വൈറലാകുന്നു1 min read

ഡൽഹി : ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ടാം സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ധോണിയുടേയും രാഹുലിന്റേയും സെഞ്ച്വറി മികവില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയ ഇന്ത്യ 95 റണ്‍സിനാണ് ബംഗ്ലാദേശിനെ തോല്‍പിച്ചത്.

മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സെഞ്ച്വറി നേടിയ ധോണിയുടെ ഇന്നിംഗ്സ് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 78 പന്തില്‍ 113 റണ്‍സാണ് ധോണി നേടിയത്. മത്സരത്തില്‍ ധോണിയുടെ മറ്റൊരു പ്രവൃത്തിയും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ബംഗ്ലാദേശിനെതിരേ ബാറ്റു ചെയ്യുന്നതിനൊപ്പം ധോണി അവര്‍ക്ക് ഫീല്‍ഡ് സെറ്റ് ചെയ്തു കൊടുക്കുകയും ചെയ്തു. മത്സരത്തില്‍ ബംഗ്ലാദേശ് ബൗളര്‍ സാബിര്‍ റഹമാന്‍ എറിഞ്ഞ 40-ാം ഓവറിലായിരുന്നു സംഭവം.

മിഡ് വിക്കറ്റ് ഏരിയയില്‍ കൃത്യമായ പൊസിഷന്‍ മനസ്സിലാകാതെ നിന്ന ബംഗ്ലാ ഫീല്‍ഡറോട് സ്‌ക്വയര്‍ ലെഗിലേക്ക് മാറാന്‍ ധോണി നിര്‍ദേശിക്കുകയായിരുന്നു.

ഇതുകണ്ട സാബിര്‍ ഫീല്‍ഡറെ ആ സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *