അടിച്ചു കേറി വാ, റിയാസ് ഖാന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറക്കി ‘ഡിഎൻഎ’ ടീം, ചിത്രം ജൂൺ 14-ന് തീയറ്ററുകളിലേക്ക്1 min read

 

വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധേയനാവുകയും, അതുപോലെത്തന്നെ ഈയടുത്ത് തന്റെ പഴയൊരു സിനിമയിലെ ഡയലോഗുകളാല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്ത റിയാസ് ഖാന്റെ പുതിയ കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്. കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകൻ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡിഎന്‍എയിലെ റിയാസ് ഖാന്റെ ക്യാരക്റ്റര്‍ പോസ്റ്ററാണ് പുറത്തുവന്നത്. പീറ്റര്‍ ജോണ്‍ വിനായകം എന്ന കഥാപാത്രത്തെയാണ് ഖാന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
യുവ നടൻ അഷ്‌കർ സൗദാന്‍ നായകനാകുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് നിർമ്മിക്കുന്നത്. ഡിഎൻഎ ജൂൺ പതിനാലിന് കേരളത്തിനകത്തും പുറത്തും പ്രദർശനത്തിനെത്തും. എ.കെ. സന്തോഷിൻ്റെ തിരക്കഥയിൽ പൂർണ്ണമായും, ഇൻവസ്റ്റിഗേറ്റീവ്- ആക്ഷൻ-മൂഡിലുള്ള ഈ ചിത്രത്തിൽ മലയാളത്തിലെ മികച്ച ടെക്നീഷ്യന്‍സും അണിനിരക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ ഏറെ ആകർഷകമായ ഒരു ഘടകമാണ്.

ബാബു ആൻ്റണി, റായ് ലക്ഷ്മി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ (നഖക്ഷതങ്ങള്‍ ഫെയിം), സീത, ശിവാനി, സജ്നാ (ബിഗ്‌ ബോസ്), അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ തുടങ്ങിയ വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം: രവിചന്ദ്രന്‍, എഡിറ്റർ: ജോൺ കുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്, ആർട്ട് ഡയറക്ടർ: ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ ഇൻചാർജ്: റിനി അനിൽ കുമാർ, വിതരണം: സെഞ്ച്വറി, ഗാനരചന: സുകന്യ (സിനിമാ താരം), സംഗീതം: ശരത്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മേടയിൽ, സൗണ്ട് ഫൈനൽ മിക്സ്: എം.ആർ.രാജാകൃഷ്ണൻ , പശ്ചാത്തലസംഗീതം: പ്രകാശ് അലക്‌സ്, സംഘട്ടനം: സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ, പഴനി രാജ്, റൺ രവി, നൃത്തസംവിധാനം: രാകേഷ് പട്ടേൽ (മുംബൈ), വസ്ത്രാലങ്കാരം: നാഗരാജൻ വേളി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍: വൈശാഖ് നന്ദിലത്തില്‍, അസിസ്റ്റന്റ്‌ ഡയറക്ടര്‍മാര്‍: സ്വപ്ന മോഹൻ, ഷംനാദ് കലഞ്ഞൂർ, വിമൽ കുമാർ എം.വി, സജാദ് കൊടുങ്ങല്ലൂർ, ടോജി ഫ്രാൻസിസ്, സൗണ്ട് എഫക്റ്റ്സ്: രാജേഷ്‌ പി എം, വിഎഫ്എക്സ്: മഹേഷ്‌ കേശവ് (മൂവി ലാന്‍ഡ്‌), സ്റ്റിൽസ്: ശാലു പേയാട്, പിആര്‍ഒ: വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ഡിസൈൻ: അനന്തു എസ് കുമാർ, യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ്‌ സുന്ദരൻ

Leave a Reply

Your email address will not be published. Required fields are marked *