‘പട്ടം.’ സോഷ്യൽ മീഡിയ ചതിക്കുഴികൾക്കെതിരെ ഒരു ചിത്രം. തീയേറ്ററിലേക്ക് .1 min read

 

മനുഷ്യനെ ചതിക്കുന്ന ആപ്പുകളുടെ ലോകത്താണ് നമ്മൾ ജീവിക്കുന്നത്. യുവ തലമുറയെ ചതിക്കുഴിയിൽ വീഴ്ത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിക്കുന്ന ഒരു ചിത്രം വരുന്നു.പട്ടം എന്ന് നാമകരണം ചെയ്ത ഈ ചിത്രം രജീഷ് തെറ്റിയോട് സംവിധാനം ചെയ്യുന്നു.ബിഗ്സോണ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാസിം റഷീദ് ആണ് നിർമ്മിക്കുന്നത്.

ചിത്രീകരണം പൂർത്തിയായ പട്ടം ഡിസംബർ മാസം, ക്യപാനിധി സിനിമാസ് തീയേറ്ററിലെത്തിക്കും. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ട് ക്യാമ്പസ് പശ്ചാത്തലത്തിൽ ആനുകാലിക പ്രസക്തി ഉള്ള ഒരു വിഷയം ആണ് പട്ടം അവതരിപ്പിക്കുന്നത്. പട്ടത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ യുവാക്കൾക്കിടയിൽ ഹരമായി മാറിക്കഴിഞ്ഞു.യുവതലമുറയെ വഴി തെറ്റിക്കുന്ന ആപ്പുകൾക്കെതിരെയും, അവയുടെ സൃഷ്ടാക്കൾക്കെതിരെയും പ്രതികരിക്കുന്ന ചിത്രമാണ് പട്ടം. ആനുകാലിക പ്രസക്തി ഉള്ള വിഷയം അവതരിപ്പിക്കുന്നതിലൂടെ പട്ടം ശ്രദ്ധേയമാവുന്നു.

ബിഗ് സോണ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാസിം റഷീദ് നിർമ്മിക്കുന്ന പട്ടം, രജീഷ് തെറ്റിയോട് കഥ എഴുതി സംവിധാനം ചെയ്യുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സുബൈർ യൂസഫ് , തിരക്കഥ – കവിത വിശ്വനാഥ്, ക്യാമറ – വിപിൻ രാജ്, ഗോപു പ്രസാദ്, എഡിറ്റർ – അനീഷ് കുമാർ, അഖിൽ രാജ് പുതുവീട്ടിൽ, ഗാനങ്ങൾ – രജീഷ് തെറ്റിയോട്, ശ്രീജിത്ത് ജെ.ബി,സംഗീതം – പ്രശാന്ത് മോഹൻ എം.പി, ഗായകർ – ഉണ്ണി മേനോൻ, വിധു പ്രതാപ് ,അഞ്ചു ജോസഫ്, അനാമിക, ആൻസി സജീവ്, ഡോ.പവിത്ര മോഹൻ, ശ്രീജിത്ത്, സൗമ്യ,

പശ്ചാത്തല സംഗീതം – ജുബൈർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ – തൊടിയൂർ രാജശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ- ക്ലമൻ്റ് കുട്ടൻ, മാനേജർ – ബാരിഷ് ജസീം,ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഗാന്ധിക്കുട്ടൻ, അസോസിയേറ്റ് ഡയറക്ടർ – ശാലിനി എസ്.ജോർജ്, ആർട്ട് – റിനീഷ് പയ്യോളി, മേക്കപ്പ് – രഞ്ജിത്ത് ഹരി, ആക്ഷൻ – ബ്രൂസ്‌ലി രാജേഷ്, കോസ്റ്റ്യൂം – ഷംനാദ് പറമ്പിൽ, കാസ്റ്റിംഗ് ഡയറക്ടർ – ഷംനാദ് പറമ്പിൽ,ഡിസൈൻ – റോസ് മേരി ലില്ലു,പി.ആർ.ഒ- അയ്മനം സാജൻ,

വിതരണം – കൃപാ നിധി സിനി ആർട്സ് .
ചിറ്റുഎബ്രഹാം,ശ്രീദർശ്,ജാസിം റഷീദ്, മാത്യൂ ജോറ്റി,ജിഷ്ണു,റിഷ,ശരണ്യ,ലയന,ബിനീഷ് ബാസ്റ്റിൻ,ജൂഹി, ജയൻ ചേർത്തല, ബാലാജി ശർമ, ശ്രീകുമാർ, റിയാസ്, ഷിബു ലബാൻ, അപർണ്ണ ,അനാമിക, തുടങ്ങിയവർ അഭിനയിക്കുന്നു. ഡിസംബർ മാസം ക്യപാനിധി സിനിമാസ് പട്ടം തീയേറ്ററിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *