ഡോ.എ.അയ്യപ്പൻ (1905-1988) ഇന്ന് 36-ാം സ്മൃതിദിനം….. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ1 min read

നരവംശശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു. തൃശൂർ ജില്ലയിലെ മരുതയൂരിൽ ജനനം. മദ്രാസ് സർവ്വകലാശാലയിൽ നിന്ന് എം.എ യും ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് Phd യും കരസ്ഥമാക്കിയ അദ്ദേഹം മദ്രാസ് സർവ്വകലാശാലയിലെ നരവംശശാസ്ത്ര വിഭാഗം തലവനായിരുന്നു.ചെന്നൈമ്യൂസിയം ആൻഡ് ആർട്ട് ഗാലറിയുടെ ഡയറക്ടർ, കോർണൽ യൂണിവേഴ്സ്റ്റിയിലെ വിസിറ്റിംഗ് പ്രൊഫസർ, ഉത്കൽ സർവ്വകലാശാലയിലെ നരവംശശാസ്ത്ര വിഭാഗംമേധാവി, ട്രൈബൽ റിസർച്ച് ബ്യൂറോ ഓഫ് ഒറീസയുടെ ഡയറക്ടർ, 1969 മുതൽ 1972 വരെ കേരള സർവ്വകലാശാല വൈസ് ചാൻസലർ എന്നീ പദവികളും വഹിക്കുകയുണ്ടായി…..ഭാരതപ്പഴമ, The personality of Kerala, Social Revolution in a kerala Village, physical Anthropology of the Nayadis of Malabar എന്നിവയാണ്അദ്ദേഹത്തിൻ്റെ പ്രധാനകൃതികൾ 1988 ജൂൺ 28-ാം തീയതി ഡോ.എ.അയ്യപ്പൻ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *