ഡോ. കവിയൂർ സി.കെ. രേവമ്മ (1930-2007) ഇന്ന് 17-ാം സ്മൃതിദിനം … സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

ആദ്യകാല മലയാള ചലച്ചിത്ര പിന്നണി ഗായികയും കർണാടക സംഗീതജ്ഞയുമായിരുന്നു . തിരുവല്ല കവിയൂർ ചാമക്കൽവൈക്കം സത്യാഗ്രഹഭടനും കവിയൂർ പഞ്ചായത്ത് പ്രസിഡൻറുമായ സി.കെപത്മനാഭൻ്റെയും നാരായണി അമ്മയുടെ മകളായി 1930- ഏപ്രിൽ 14 ന് ജനിച്ചു.1950-ൽ ശശിധരൻ എന്ന സിനിമയിലൂടെ പിന്നണി ഗായികയായി വന്ന സി.കെ രേവമ്മ ജീവിതനൗക,
നവലേകം മുതലായ 20-ൽ പരം മലയാള ചിത്രങ്ങളിലും, അമരകവി, പിച്ചൈക്കാരി മുതലായ തമിഴ് ചലച്ചിത്രങ്ങളിലും പിന്നണി ഗായിക എന്ന നിലയിൽ പ്രശസ്തിയായി. മഹാകവി കുമാരാശൻ്റെ “ഗുരുസ്തവ ” ത്തിലെ “നാരായണമൂർത്തേ ” എന്ന് തുടങ്ങുന്ന കവിത കേരളക്കരയാകെ നിറഞ്ഞത് ഡോ.സി.കെ രേവമ്മ ടീച്ചറുടെ സ്വരമാധുര്യത്തിലൂടെയായിരുന്നു. ശ്രീ നാരായണ ഗുരുവിൻ്റെ “ജനനീ നവമഞ്ജരി ” തൻ്റെ വേറിട്ട ശബ്ദത്തിലൂലെ അനശ്വരമാക്കിയ കർണ്ണാടക സംഗീതജ്ഞ.

കവിയൂർ കൃഷ്ണപിള്ളയാണ് ആദ്യ ഗുരു.തുടർന്ന് വി.ദക്ഷിണാമൂർത്തി സ്വാമിയായിരുന്നു കർണാടക സംഗീതത്തിൽ ഗുരു.തുടർന്ന് തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ഇൻ്റർമീഡിയറ്റ് വിജയിച്ചു.തിരുവനന്തപുരം മ്യൂസിക്ക് അക്കാഡമിയിൽ ബി.എ (മ്യൂസിക് ) മദ്രാസ് സ്റ്റെല്ല മരിയ കോളേജിൽ നിന്ന് എം.എ (മ്യൂസിക് ) പരീക്ഷകളിൽ ഒന്നാം റാങ്ക് നേടി വിജയിച്ചു.തിരുവനന്തപുരം വിമൻസ് കോളേജിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ച സി.കെ രേവമ്മ .ഡോ സാംബശിവമൂർത്തിയുടെ കീഴിൽ രാഗങ്ങളുടെ നാദാത്മക രൂപത്തെക്കുറിച്ച് ഗവേഷണം നടത്തി. കേരള സർവ്വകലാശാലയിൽ നിന്ന് ആദ്യമായിസംഗീതത്തിൽ ഡോക്ടേററ്റ് നേടിയ വനിതയാണ് ഡോ.സി.കെ രേവമ്മ .അമേരിക്കയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ടിബറ്റിൻ സംഗീതത്തിൽ പോസ്റ്റ് ഡോക്ടറേറ്റ് ബിരുദവും നേടി.തടർന്ന് തിരുവന്തപുരം വിമൻസ് കോളേജിൽ പ്രിൻസിപ്പാൾ, തൃശൂർ ഗവൺമെൻ്റ് കോളേജ് പ്രിൻസിപ്പാൾ, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറായി വിരമിച്ചു.കേരള, കാലിക്കറ്റ്, എം ജി സർവകലാശാലകളിലെ ബോർഡ് അംഗമായും അമേരിക്കയിലെ വിവിധ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.മദ്രാസിലെ പ്രമുഖ വ്യവസായി കൊല്ലം പന്തിയിൽ ശ്രീധരൻ ആണ് ഭർത്താവ്, മൂന്ന് മക്കൾ 2007 മേയ് 12-ാം തീയതി കൊല്ലത്ത് വച്ച് പ്രതിഭാശാലിയായ ഡോ.സി.കെ രേവമ്മ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *