27/6/23
തിരുവനന്തപുരം :അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി Dr. മിനി നരേന്ദ്രൻ രചിച്ച “വർജിക്കാം രാസ ലഹരി സ്വീകരിക്കാം ജീവലഹരി “എന്ന ‘ഇ ‘ബുക്കിന്റെ പോസ്റ്റർ വട്ടിയൂർക്കാവ് M. L. A. ശ്രീ. V. K. പ്രശാന്ത്, RTD. H. M. ചന്ദ്രിക അമ്മയ്ക്ക് നൽകി പ്രകാശനം ചെയ്തു.
കുമാരി അദിതി. എ. അരുണിന്റെ ഈശ്വര പ്രാർത്ഥനയോടെ ശാസ്തമംഗലം N. S. S. ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ശ്രീ. ശാസ്തമംഗലം മോഹൻ അധ്യക്ഷനായി. തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം അസിസ്റ്റന്റ് ജോയിൻ കമ്മിഷണർ, വിമുക്തി മിഷൻ ശ്രീ ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരനും, കവിയും, വാഗ്മിയുമായ ശ്രീ മാറനല്ലൂർ സുധി സ്വാഗതം ആശംസിച്ചു.
Dr. ശശിഭൂഷൺ, Dr. രാജേന്ദ്രൻ പിള്ള, Adv. അണിയൂർ അജയകുമാർ എന്നിവർ സംസാരിച്ചു. സാഹിത്യകാരനും കവിയുമായ, ശ്രീ. കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ, പ്രസിദ്ധ കവയത്രി. ശ്രീമതി. നിർമ്മലരാജഗോപാൽ എന്നിവർ ആശംസയും ലഹരിവിരുദ്ധ പ്രഭാഷണവും നടത്തി.
Dr. മിനി നരേന്ദ്രൻ ‘ഇ ‘ബുക്ക് പോസ്റ്ററിനെക്കുറിച്ചു വിശദമായി സംസാരിച്ചു. ശാസ്തമംഗലം ഹാളിൽവെച്ചു നടന്ന ചടങ്ങിൽ ശ്രീ. വേണുഗോപാൽ കൃതജ്ഞത പറഞ്ഞു.