കൊറോണകാലത്തെ വിരസത രചനയാക്കി,72വയസ്സിൽ രവീന്ദ്രൻ രചിച്ച കവിതാസമാഹാരം പ്രകാശനം ചെയ്തു.1 min read

17/3/23

ആലുവ :കോവിഡ് കാലത്തെ വിരസതയിൽ ഭാവന ഉണർന്നപ്പോൾ രവീന്ദ്രൻ ഒരു കവിയായി മാറി. ചെറുപ്പത്തിലെ ചില കുത്തികുറിക്കലുകൾക്ക് പുറം ചട്ടയുണ്ടായപ്പോൾ 72വയസ്സിലും 27കാരന്റെ ഹൃദയതാളവുമായി ആത്മ നിർവൃതിയോടെരവീന്ദ്രൻ നിന്നു.

‘ആദിയിലാദ്യം’
എന്നുപേരിട്ട 57ചെറു കവിതകൾ അടങ്ങിയ കവിത സമാഹാരം പ്രശസ്ത ചലച്ചിത്രതാരവും നർത്തകിയുമായ രചന നാരായണൻകുട്ടി പ്രകാശനം ചെയ്തു.
സുജലി പബ്ലിക്കേഷൻസ് ആണ് പ്രസാദകർ.

കലാലയ കാലങ്ങളിൽ തന്നെ കവിതയിലും നാടകത്തിലും തല്പരനായിരുന്ന രവീന്ദ്രൻ. അക്കാലത്ത്  നാടകം എഴുതി സംവിധാനം ചെയ്യുകയും,ഗാനങ്ങൾക്ക് ഈണം ഇടുകയും ചെയ്തിരുന്നു

മരപ്പണിക്കാരനായ രവീന്ദ്രൻ കഴിഞ്ഞകൊറോണ കാലഘട്ടത്തിൽ ചെറുതും വലുതുമായ, ജീവിത ഗന്ധിയായ 57 വിഷയങ്ങളെക്കുറിച്ച് എഴുതിയ കവിതകളാണ് ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്. സ്വദേശിയായ എം രവീന്ദ്രൻ ഇപ്പോൾ ആലുവയിൽ സ്ഥിരതാമസമാണ്.

T ചന്ദ്രികയാണ് ഭാര്യ
നീതു ,പ്രവീൺ ,
റിബിൻ ലാൽ എന്നിവർ മക്കളുമാണ്ആദിയിലാദ്യം ചെറു കവിത സമാഹാരം ഇപ്പോൾ വിപണിയിൽ   ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *