സിസതോമസിന് താൽ ക്കാലിക ആശ്വാസം;മാർച്ച്‌ 23വരെ സർക്കാർ നടപടികൾ പാടില്ലെന്നും കോടതി1 min read

17/3/23

കൊച്ചി :സർക്കാരിന്റെ അനുമതി കൂടാതെ സാങ്കേതിക സർവകലാശാല
വിസിയായി ചുമതലയേറ്റ സിസാ തോമസിന്റെ നടപടി സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി  സിസാ തോമസിന് നൽകിയകാരണം കാണിക്കാൻ നോട്ടീസ് പിൻവലിക്കണമെന്നും, ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താൻ സർവകലാശാലയുടെ താൽക്കാലിക ചുമതല ഏറ്റെടുത്തതെന്നും കാണിച്ച് കേരള അഡ്മിനി സ്ട്രറ്റീവ് ട്രിബൂണലിന് നൽകിയ പരാതിയിൽ മാർച്ച് 23 വരെ  സർക്കാർമേൽ നടപടികൾ കൈ കൊള്ളുന്നത് തടഞ്ഞു. സർക്കാരിനോട് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഇടയായ സാഹചര്യങ്ങൾ വിശദീകരിച്ച് റിപ്പോർട്ട്‌ നൽകാൻ ജസ്റ്റിസ്  സി.കെ. അബ്ദുൽറഹീം അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

നേരത്തെ വിസി യുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് സബ് കമ്മിറ്റികൾ രൂപീകരിച്ചു കൊണ്ടുള്ള സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റിന്റെയും ഗവെർണിങ് ബോർഡിന്റെയും തീരുമാനങ്ങൾ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ചോദ്യംചെയ്ത് സിൻഡിക്കേറ്റ് അംഗം ഐ. ബി. സതീഷ് എംഎൽഎ ഫയൽ ചെയ്ത ഹർജിയിൽ, ഗവർണറുടെ നടപടി റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് സതീഷ് നൈനാൻ ഉത്തരവിട്ടിരുന്നു .

യൂണിവേഴ്സിറ്റി ചട്ടപ്രകാരം തീരുമാനം സസ്പെൻഡ് ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ട സമിതിയുടെ വിശദീകരണം തേടിയിരുന്നില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ സർവകലാശാല ചട്ടം അനുശാസിക്കുന്ന പ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് ഗവർണർക്ക് തടസ്സമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം മുൻ എം.പി.ഡോ:പി.കെ.ബിജു ഉൾപ്പെടെ ആറു പേരെ സാങ്കേതിക സർവ്വകലാശാലയുടെ സിൻഡിക്കേറ്റിലേക്ക് പുതുതായി നാമനിർദ്ദേശം ചെയ്ത ഓർഡിനൻസ് അസാധുവായതോടെ അവരുടെ സിൻഡിക്കേറ്റ് അംഗത്വം നഷ്ടപ്പെട്ടുവെങ്കിലും ഇന്നലെ ചേർന്ന റിസർച്ച് ആൻഡ് അക്കാഡമിക് സ്ഥിരം സമിതി യോഗത്തിൽ പുറത്താക്കപ്പെട്ട അംഗങ്ങൾ പങ്കെടുത്തത് വിവാദമാകുന്നു.

രജിസ്ട്രാറുടെ അനുമതി യോട് കൂടിയാണ് ഇവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തത്.

ഇവരുടെ അംഗത്വം നഷ്ടപ്പെട്ടത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വൈസ് ചാൻസലർ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും സർക്കാർ ഇതേവരെ മറുപടി നൽകിയിട്ടില്ല. ഓർഡിനൻസ് അസാധുവായതിനെ തുടർന്ന് ഇവരുടെ അംഗത്വം നഷ്ടപ്പെട്ടത് സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണെ ന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ:ആർ.ബിന്ദു നിയമസഭയെ അറിയിച്ചിരുന്നത്. അതിനിടെയാണ് അംഗത്വം നഷ്ടപ്പെട്ട സിൻഡിക്കേറ്റ് അംഗങ്ങൾ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തത്. നിയമാനുസൃതമല്ലാതെ ഇവരെ പങ്കെടുപ്പിച്ച് രജിസ്ട്രാർ തയ്യാറാക്കിയ യോഗ തീരുമാനങ്ങൾ അടങ്ങിയ മിനിറ്റ്സ് വിസി അംഗീകരിച്ചിട്ടില്ല.

കൂടാതെ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ:സിസാ തോമസ് മാർച്ച് 31ന് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് വിരമിക്കുന്നത് കൊണ്ട് വിസി യുടെ അധിക ചുമതലയിൽ നിന്ന് മാറ്റി ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി ഡോ:സജി ഗോപിനാഥന് വിസി യുടെ ചുമതല നൽകാൻ സർക്കാർതലത്തിൽ ഗവർണറുടെ മേൽ സമ്മർദ്ദം ശക്തമാകുന്നു. സജി ഗോപിനാഥന് വിസി യുടെ ചുമതല നൽക ണമെന്ന് ആയിരുന്നു സർക്കാർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സാങ്കേതിക സർവ്വകലാശാല മുൻ

വിസി ഡോ:എം. എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനെ തുടർന്ന് സജി ഗോപിനാഥനും പിരിച്ചു വിടായിരിക്കുവാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശം തള്ളി ഡോ:സിസാതോമസിനെ വിസി യായി ഗവർണർ നിയമിക്കുകയായിരുന്നു. ഇപ്പോൾ മലയാളം സർവ്വകലാശാല വിസി യുടെ ചുമതല കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ള എം. ജി. സർവകലാശാല വിസി ഡോ:സാബുതോമസിന് നൽകിയ സാഹചര്യത്തിൽ സജി ഗോപിനാഥന് ചുമതല നൽകാനാണ് സർക്കാരിന്റെ സമ്മർദ്ദം.

സർവ്വകലാശാല നിയമപ്രകാരംആറുമാസകാലത്തേക്കാണ് താൽ ക്കാലിക വിസി യെ നിയമി ക്കേണ്ടത്. അതിനകം സ്ഥിരം വിസിയെ നിയമിക്കണമെന്നുമാണ് സർവ്വകലാശാല നിയമം. എന്നാൽ സ്ഥിരം വിസി യെ നിയമിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സിസാ തോമസിന് വിസി യായി തുടരാമെന്നാണ് ഗവർണർ നൽകിയിട്ടുള്ള ഉത്തരവ്. ഗവർണറുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ വിസി യെ അടിക്കടി മാറ്റുന്നതിനോട് ഗവർണർ യോജിക്കാനുള്ള സാധ്യത കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *