ഡോ. എം. എസ് രാജശ്രീയുടെ നിയമനം ; സർക്കാർ സിസാതോമസിനോട്പകവീട്ടുന്നതാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

1/3/23

തിരുവനന്തപുരം :സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ പദവിക്കൊപ്പം ഡോ:സിസാ തോമസിനെ സാങ്കേതിക സർവകലാശാല വിസി യുടെ അധിക ചു മതല  കൂടിനൽകിയ  ഗവർണറുടെ നടപടിയിലുള്ള സർക്കാരിന്റെ അമർഷമാണ്,സിസാ തോമസിനെ ജോയിൻറ് ഡയറക്ടർ പദവിയിൽ നിന്ന് നീക്കികൊണ്ടുള്ള സർക്കാറിന്റെ ഉത്തരവെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിക്കുന്നു.
.സിസാ തോമസിന്പകരം സാങ്കേതിക സർവകലാശാല വിസി സ്ഥാനത്ത് നിന്നും വിടുതൽ ചെയ്ത ഡോ:എം.എസ്. രാജശ്രീക്ക് നിയമനം നൽകിയതായും സർക്കാറിന്റെ ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ ഒക്ടോബർ 20 ലെ സുപ്രീംകോടതി വിധിയെ തുടർന്ന് രാജശ്രീയുടെ നിയമനം അസാധുവായി പുറത്താ യെങ്കിലും ഡോ: രാജശ്രീ യുടെ മുൻ നിയമനപ്രകാ രമുള്ള കാലാവധി പൂർത്തിയാകുന്ന തീയതിക്ക് ശേഷം, കോടതി വിധിയിലൂടെ നിയമനം അസാധുവായത് മറച്ചുവച്ച് ഇന്നലെ ഉത്തരവ് ഇറക്കിയതാ യാണ് ആക്ഷേപം.

കഴിഞ്ഞ ആഴ്ചയിലാണ് വിസി സ്ഥാനം ഒഴിഞ്ഞതെന്ന് രേഖപ്പെടുത്തി സിൻ ഡിക്കേറ്റും രജിസ്ട്രാറും യൂണിവേഴ്സിറ്റിയുടെ പേരിൽ പുരസ്‌കാരവും യാത്രാ അയപ്പ് ചടങ്ങും സംഘടിപ്പിച്ചിരുന്നു.അതിന് തൊട്ടുപിന്നാലെയാണ്‌ ഇന്നലെ സർക്കാരിന്റെ പുതിയ ഉത്തരവ്.

ഒക്ടോബർ മുതൽ വിസി പദവി ഇല്ലാതായിട്ടും രാജശ്രീക്ക്‌ സർക്കാർ പോസ്റ്റിങ്ങ്‌ നൽകിയിരുന്നില്ല.

തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയ റിങ് കോളേജിലും , ബാർട്ടൻഹിൽ എൻജിനീയറിങ് കോളേജിലും പ്രിൻസിപ്പൽമാരുടെ ഒഴിവുകളുള്ളപ്പോൾ   ഈ അക്കാദമി വർഷം റിട്ടയർ ചെയ്യുന്ന സിസാ തോമസിന് നിയമനം നൽകാതെ മാറ്റിനിർത്തിരിക്കുന്നത് ബോധപൂർവ്വം ആണെന്ന് ആക്ഷേപമുണ്ട്.

അതിനിടെ വിരമിക്കാൻ പോകുന്ന തന്നെ തിരുവനന്തപുരത്ത് ഒഴിവുണ്ടായിട്ടും പോസ്റ്റിങ്ങ്‌ നൽകാൻ തയ്യാറാകാത്ത ഉന്നത വിദ്യാഭ്യാസ വകുപ്പിനെതിരെ സിസാ തോമസ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂനലിനെ സമീപിച്ചു. ഇന്ന് പരാതി കേട്ട ട്രിബൂണൽ തിരുവനന്തപുരത്ത് തന്നെ പോസ്റ്റിങ്ങ്‌ നൽകാൻ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *