കുഫോസ് വിസി നിയമനം റദ്ദാക്കിയ നടപടി സ്വാഗതാർഹം ;കാർഷിക സർവകലാശാല വിസിയെ മാറ്റണം :സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

14/11/22

തിരുവനന്തപുരം :കാർഷിക സർവകലാശാല വൈസ് ചാൻസിലറുടെ താൽക്കാലിക ഒഴിവിൽ അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർ ഇഷിതറോയ് ഐ.എ.എസ്സിനെ നിയമിച്ച ഗവർണറുടെ നടപടി യൂജിസി ചട്ടങ്ങക്ക് വിരുദ്ധമാണെന്ന് പരാതി. പത്തു വർഷം പ്രൊഫസറായി പരിചയമുള്ള അക്കാദമി ഷ്യൻമാരെ മാത്രമേ വിസി യായി നിയമിക്കാൻ പാടുള്ളൂവെന്ന യുജിസി ചട്ടം കർശനമായി പാലിക്കണമെന്ന സുപ്രീം കോടതി വിധി കണക്കിലെടുത്ത് കാർഷിക സർവകലാശാലയിലെ സീനിയർ പ്രൊഫസർ മാരിൽ നിന്ന് നിയമനം നട ത്തണമെന്ന് ആവശ്യപ്പെട്ട്
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണറെ സമീപിച്ചത്.

കുഫോസ് വിസി നിയമനം റദ്ദാക്കിയ നടപടി സ്വാഗതാർഹം

യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി നടത്തിയ ഫിഷറീസ് സർവ്വകലാശാല വിസി യുടെ നിയമനം റദ്ദാക്കിയ നടപടി സ്വാഗതം ചെയ്യുന്നു.
സർവ്വകലാശാലകളുടെ വിശ്വാസ്യതയും അന്തസും നിലനിർത്താൻ സമാനരീതിയിൽ ചട്ടവിരുദ്ധമായി നിയമനം നേടിയിട്ടുള്ള ഒൻപത് വൈസ് ചാന്‍സര്‍മാരും രാജിവയ്ക്കാൻ തയ്യാറാകണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും,സെക്രട്ടറി എം.ഷാജർഖാനും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *