തിരുവനന്തപുരം : മതമൈത്രി സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ. വാഴമുട്ടം ചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള 27-ാമത് പുതുവത്സര സംഗീതോത്സവം ജനുവരി 12 ഞായറാഴ്ച രാവിലെ 10 മണിക്ക് തൈക്കാട് ഭാരത് ഭവൻ ശെമ്മാങ്കുടി സ്മൃതി ഹൈക്യൂ തിയേറ്ററിൽ നടക്കും.
സംഗീത, കലാ,സാംസ്കാരിക രംഗത്തെ 27 പ്രമുഖർ ചേർന്ന്
തിരിനാളം തെളിയിച്ച് ഉദ്ഘാടനം നിർവഹിക്കും.
രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 1 മണി
വരെ സംഗീതാർച്ചനയും സംഗീത സദസ്സും ഉണ്ടായിരിക്കും.
ഡോ. വാഴമുട്ടം ചന്ദ്രബാബുവും ശിഷ്യരും 26 വർഷമായി മുടങ്ങാതെ പുതുവത്സര സംഗീതോത്സവം നടത്തിവരുന്നുണ്ട്.ഓരോ വർഷവും ഓരോ മൃദംഗ വിദ്വാൻമാരാണ് കച്ചേരിയ്‌ക്ക് മൃദംഗം വായിച്ചത്.ഇത്തവണ
ചാരുഹരിഹരനാണ്
മൃദംഗം വായിക്കുന്നത്. വയലിൻ വായിക്കുന്നത്
പ്രൊഫ. ഈശ്വരവർമ്മയും ഘടം അഞ്ചൽ കൃഷ്ണ അയ്യരും ഗഞ്ചിറ ആൽഫി ജോസുമാണ്.