പ്രൊഫ. വൈയ്യാങ്കര മധുസൂദനൻ സ്മൃതി ജനുവരി 26 ന്1 min read

 

തിരുവനന്തപുരം :മൺമറഞ്ഞ അനുഗൃഹീത കർണാടക സംഗീതജ്ഞൻ പ്രൊഫ. വൈയ്യാങ്കര മധുസൂദനനെ അനുസ്മരിക്കുവാനും ഓർമ്മകൾ പങ്കുവയ്ക്കാനും 2024 ജനുവരി 26 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ വിവിധ പരിപാടികളോടെ സ്മൃതിസായാഹ്നം നടക്കും. ജി ദേവരാജൻ സ്മാരക സംഗീത അക്കാദമി ദേവരാഗപുരവും, വൈയ്യാങ്കര മധുസൂദനൻ സ്മാരക ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ കർണാടക സംഗീത രംഗത്തെ മഹാഗുരുക്കന്മാരായ പ്രൊഫ. പി ആർ കുമാര കേരളവർമ്മക്കും പ്രൊഫ. പാൽക്കുളങ്ങര കെ അംബികാ ദേവിക്കും ഗുരുപൂജ നൽകി ആദരിക്കുകയും പ്രസിദ്ധ വയലിൽ വാദകൻ ആവണീശ്വരം എസ് ആർ വിനുവിന് വൈയ്യാങ്കര മധുസൂദനൻ സ്മാരക പുരസ്കാരം 2024 സമർപ്പിക്കുകയും ചെയ്യും.

പ്രസിദ്ധ കർണാടക സംഗീതജ്ഞൻ ചെങ്കോട്ട ഹരിയുടെ സംഗീത സദസ്സോടെ സമാപിക്കുന്ന ഈ പരിപാടിയിൽ ദേവരാഗപുരത്തെ സംഗീത വിദ്യാർത്ഥികൾ സംഗീതാരാധന നടത്തും.

Leave a Reply

Your email address will not be published. Required fields are marked *