തിരുവനന്തപുരം : സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കിംസ് ഹെൽത്ത്, തിരുവനന്തപുരം പ്രസ് ക്ലബ്, കേരളാ ലോ അക്കാഡമി എന്നിവ സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.
കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നവംബർ 19ന് രാവിലെ 9.30 ന് മത്സരം ആരംഭിക്കും. ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും. മൂന്ന് കാറ്റഗറികളിലായാണ് മത്സരം. നാലാം ക്ലാസ് വരെ ക്രയോൺസും, എട്ടാം ക്ലാസ് വരെ കളർ പെൻസിലും, പന്ത്രണ്ടാം ക്ലാസ് വരെ വാട്ടർ കളറുമാണ് മീഡിയം.
വിജയികൾക്ക് ട്രോഫികൾ കൂടാതെ ഒന്നാം സമ്മാനമായി 5000 രൂപയും, രണ്ടാം സമ്മാനമായി 4000 രൂപയും, മൂന്നാം സമ്മാനമായി 3000 രൂപയും 5 പേർക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതവും ലഭിക്കും.
2023-11-13