ഗതാഗത മന്ത്രി ഡ്രൈവിംഗ് സ്കൂൾ ഉടമകളെ ശത്രുക്കളെ പോലെ കാണുന്നു ; ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് കൂട്ടായ്മ ( DSOK1 min read

തിരുവനന്തപുരം :ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ ഡ്രൈവിംഗ് സ്കൂൾ ഉടമകളെ ശത്രുക്കളായി കാണുന്നുവെന്ന് ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് കൂട്ടായ്മ ( DSOK).

“അശാസ്ത്രീയവും നിയമവിരുദ്ധവുമായ 04/2024 സർക്കുലറിനും അനുബന്ധ ഉത്തരവുകൾകൾക്ക് എതിരെ 29/04/2024 മുതൽ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ മേഖലയിലെ വിവിധ സംഘടനകളും തൊഴിലാളികളും പ്രത്വക്ഷസമരത്തിലായിരുന്നു. നിയമപരമായും ഈ വിഷയത്തിൽ നീതി ലഭിക്കുന്നതിനുവേണ്ടി പോരാട്ടം നടത്തിവരികയായിരുന്നു. എന്നാൽ വിഷയങ്ങൾ ചർച്ച നടത്തി പരിഹരിക്കാമെന്നരൂപേണ   ഗതാഗത വകുപ്പ് മന്ത്രി 15/05/2024 ന്എല്ലാ സംഘടനാ നേതാക്കളെയും ക്ഷണിക്കുകയും ചർച്ച നടക്കുകയുമുണ്ടായി. ചർച്ചയിൽ സർക്കുലർ പൂർണ്ണമായും പിൻവലിക്കണമെന്ന ഞങ്ങളുടെ വാദം അംഗീകരിക്കപ്പെട്ടില്ല. എന്നിരുന്നാലും ചില വ്യവസ്ഥകൾക്ക് താത്കാലികമായി ഇളവുകൾ നൽകി തത്കാലം സമരം പിൻവലിക്കാൻ സമ്മർദ്ദമുണ്ടാവുകയും പഠിതാക്കളുടെയും പൊതു സമൂഹത്തിന്റെയും ബുദ്ധിമുട്ടുകൾ മുൻനിറുത്തി സമരം അന്നേ ദിവസം പിൻവലിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ ഒത്ത് തീർപ്പ് വ്യവസ്ഥകൾക്ക് വിരുദ്ധമായിട്ടാണ് 16/05/2024 മുതൽ മോട്ടോർവാഹന വകുപ്പും ഉദ്യോഗസ്ഥരും പ്രവർത്തിച്ചുവരുന്നത്.

ഈ വിഷയം തൊട്ടടുത്ത ദിവസം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ GO ഇറങ്ങുമ്പോൾ എല്ല ശരിയാകുമെന്ന ഒഴുക്കൻ മറുപടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചർച്ച കഴിഞ്ഞ് സമരം പിൻവലിച്ച ഒൻപത് ദിവസങ്ങൾക്കുശേഷം  181/2024 GO എന്ന ഉത്തരവ് ഇറങ്ങിയത്. ഈ ഉത്തരവ് 15/05/2024 ൽ സംഘടനാപ്രതിനിധികൾ മന്ത്രിയുമായി ചർച്ച നടത്തിയെടുത്ത തിരുമാനങ്ങൾക്ക് വിരുദ്ധമാണ്. കൂടാതെ ചർച്ചയിൽ പരാമർശിക്കാത്ത ഡ്രൈവിംഗ് സ്കൂൾ മേഖലയെ തകർക്കുന്ന പല വ്യവസ്ഥകളും ഉത്തരവിൽ കൂട്ടിച്ചേർക്കപ്പെട്ടു. ഇത് കടുത്ത നീതി നിഷേധവും ജനാധിപത്യ മര്വാദക വെല്ലുവിളിക്കുന്നതുമായ മന:പൂർവ്വമായ ലംഘനമാണ്. ആയതിനാൽ ഒത്തുതീർപ്പ് വ്വവസ്ഥകൾ ഇനിയും വകുപ്പ് പാലിക്കുമെന്ന് യാതൊരു വിശ്വാസവും ഞങ്ങൾക്കില്ലാത്തപക്ഷം 15/05/2024ൽ ബഹു :ഗതാഗത മന്ത്രിയുമായി നടന്ന ഒത്തു തീർപ്പ് വ്യവസ്ഥകളിൽ നിന്നും പിന്മാറുകയാണെന്നും –
ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് കൂട്ടായ്മ (DSOK) നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *