സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ്‌ ഇന്ന് മുതൽ തുടങ്ങും, പോലീസ് സംരക്ഷണം നൽകണമെന്ന് മന്ത്രിയുടെ നിർദേശം, പ്രതിഷേധം ശക്തമാക്കുമെന്ന് സംയുക്ത സമരസമിതി1 min read

തിരുവനന്തപുരം :സംസ്ഥാനത്ത് ദിവസങ്ങളായി മുടങ്ങി കിടന്ന ഡ്രൈവിംഗ് ടെസ്റ്റ്‌ ഇന്ന് ആരംഭിക്കും. പോലീസ് സംരക്ഷണത്തോടെ ടെസ്റ്റ്‌ നടത്താനാണ് മന്ത്രിയുടെ നിർദ്ദേശം.

അതേസമയം ടെസ്റ്റ് തടയാൻ തന്നെയാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. കഴിഞ്ഞ ഒമ്ബത് ദിവസമായി സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടന്നിട്ട്. പുതിയ സജ്ജീകരണങ്ങള്‍ തയ്യാറാക്കി ടെസ്റ്റ്മായി മുന്നോട്ടുപോകാനാണ് മന്ത്രിയുടെ നിർദേശം. കെ.എസ്.ആര്‍.ടി.സിയുടെ ഭൂമിയിലും ടെസ്റ്റ് നടത്താൻ മന്ത്രി അനുമതി നല്‍കിയിട്ടുണ്ട്. സ്ലോട്ട് ലഭിച്ചവർ ഉറപ്പായും ടെസ്റ്റിന് ഹാജരാകണമെന്നാണ് ആവശ്യം.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പാലക്കാട്ടും പ്രതിഷേധം ശക്തമായിരിക്കുകയാണ്. മലമ്ബുഴയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ കുത്തുപാള കഞ്ഞി വെച്ചായിരുന്നു ഉടമകളുടെ പ്രതിക്ഷേധം.പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച്‌ നടത്തും . ഇതിനുശേഷവും തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *