18/7/22
തിരുവനന്തപുരം :ശബരിനാഥി നെതിരെ ഡി വൈ എഫ്ഐ. മുഖ്യമന്ത്രിയെ വിമാനത്തില്‍ അപായപ്പെടുത്താന്‍ ക്രിമിനല്‍ സംഘത്തെ അയച്ചത് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാക്കളുമാണ്. ഇത് തെളിയിക്കുന്നതാണ് പുറത്തുവന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍. യൂത്ത് കോണ്‍ഗ്രസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന ചാറ്റുകള്‍ ഗൂഢാലോചനക്കേസിലെ നിര്‍ണായക തെളിവാണെന്നും ഡി.വൈ.എഫ്.ഐ.
ക്രിമിനലുകളെ പോറ്റി വളര്‍ത്തുന്ന യൂത്ത് കോൺഗ്രസിനെ പൊതു സമൂഹം ബഹിഷ്‌കരിക്കണം. യൂത്ത് കോണ്ഗ്രസ് നേതൃത്വം പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.