30/3/23
മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി.കൃഷ്ണപിള്ള. കൊല്ലം ജില്ലയിലെ കുന്നത്തൂർ ഇഞ്ചക്കാട് വീട്ടിൽ 1894 സെപ്റ്റംബർ 14 ന് ജനിച്ചു. അച്ഛൻ അഭിഭാഷകനായിരുന്ന കുന്നത്തൂർ പപ്പു പിള്ള.അമ്മ ഇഞ്ചക്കാട് പുത്തൻവീട്ടിൽ കല്യാണിയമ്മ. പപ്പുപിള്ള കുടുംബസമേതം പെരിങ്ങനായേക്ക് താമസം മാറ്റി. പെരിങ്ങനാട്, വടക്കടത്തുകാവ്, തുമ്പമൺ, ആലപ്പുഴ എന്നിവടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് ഇൻറർമീഡിയറ്റ്, തിരുവനന്തപുരം മഹാരാജസ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ബി.എ ജയിച്ചതോടെ സെക്രട്ടേറിയേറ്റിൽ ജോലിയിൽ പ്രവേശിച്ചു.1919-ൽ സി.വി.രാമൻപിള്ളയുടെ ഇളയ മകൾ മഹേശ്വരിയമ്മയെ വിവാഹം കഴിച്ചു.1921-ൽ 1921-ൽ അസി. തഹസിൽദാരായി നിയമതനായി.1922-ൽ സർവ്വിസിൽ നിന്ന് അവധിയെടുത്ത് നിയമ പഠനം ആരംഭിച്ചു.1923-ൽ ബി.എൽ ജയിച്ചു.തിരുവനന്തപുരം ജില്ലാ കോടതിയിൽ പ്രവർത്തനം തുടങ്ങി’ 1924-ൽ പ്രവൃത്തി കൊല്ലത്തേക്കു മാറ്റി. കൊല്ലത്തു നിന്നും ഇറങ്ങിയിരുന്ന മലയാളിയുടെ പത്രാധിപത്യം ഏറ്റെടുത്തു.1927 -ൽ ചെന്നൈയിൽ നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുത്തു. 1931-ൽ കൊട്ടാരക്കര -കുന്നത്തൂർ നിയോജക മണ്ഡലത്തിൽ നിന്ന് തിരുവിതാംകൂർ നിയമനിർമ്മാണ കൗൺസിലിലേക്കും 1933-ൽ പത്തനംതിട്ടയിൽ നിന്ന് ശ്രീമൂലം അസംബ്ലിയിലേക്കും തിരഞ്ഞെടുത്തു. 1933-ൽ തിരുവിതാംകൂർ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു.മലയാള മനോരമ ആഴ്ചപ്പതിപ്പിൻ്റെ ആദ്യ പത്രാധിപർ ഇ.വി.കൃഷ്ണപിള്ളയായിരുന്നു കഥാകമുദി, സേവിനി എന്നീ മാസികകളുടെ പത്രാധിപരായിരുന്നു.30-ൽ പരം കൃതികളുടെ കർത്താവാണ്. കുഞ്ചൻ നമ്പ്യാർക്കു ശേഷം കേരളം കണ്ട ഏറ്റവും വലിയ ഫലിത സാഹിത്യകാരൻ എന്നാണ് ഇ.വി.കൃഷ്ണപിള്ളയെ സാഹിത്യ ലോകം വിശേഷിപ്പിക്കുന്നത്.പ്രശസ്ത നടൻ അടൂർ ഭാസി മകനാണ്.1938മാർച്ച് 30ന് 44-ാം വയസ്സിൽ അന്തരിച്ചു. .