25/10/2023
ചെറിയ ഉള്ളി ആരോഗ്യത്തിന് വളരെയേറേ നല്ലതാണ്. പലതരം അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും ആണ് ചെറിയുള്ളി. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതുകൊണ്ടുതന്നെ ഇവ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാര മാർഗ്ഗവുമാണ്.
ചീത്ത കൊളസ്‌ട്രോള്‍, അതായത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ ചെറിയുള്ളി ഏറെ നല്ലതാണ്. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഹൃദയാഘാതമടക്കമുള്ള പല പ്രശ്‌നങ്ങളും വിളിച്ചുവരുത്തുന്നു . വെളുത്തുള്ളി ചതയ്‌ക്കുമ്ബോള്‍ അലിസിന്‍ എന്ന ആന്റിഓക്‌സിഡന്റ് രൂപപ്പെടുന്നു. ഇതുപോലെ ഉള്ളി ചതയ്‌ക്കുമ്ബോഴും ഇതു ഉല്‍പാദിപ്പിയ്‌ക്കപ്പെടും. ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നു.
ഇവയില്‍ കൂടിയ അളവില്‍ അയേണ്‍, കോപ്പര്‍ എന്നിവയു അടങ്ങിയിട്ടുണ്ട് . ഇത് ശരീരത്തിലെ രക്താണുക്കളുടെ അളവു കൂട്ടുന്ന ഒരു കാര്യമാണ്.