ബീറ്റ്‌റൂട്ട് ജ്യൂസ് അടിച്ചോ അല്ലാതെയോ കഴിക്കാം, നിസാരക്കാരനല്ല ആൾ ; ശീലമാക്കിയാല്‍ പലതുണ്ട് ഗുണം1 min read

കാണുന്നപോലെ അത്ര നിസാരക്കാരനല്ല ബീറ്റ്‌റൂട്ട്. ദിവസവും ബീറ്റ്‌റൂട്ട് കഴിക്കുന്നത് ശീലമാക്കിയാല്‍ ഗുണങ്ങൾ   പലതുണ്ട് .

വിറ്റാമിൻ എ, സി, ഇരുമ്പ്, പൊട്ടാസ്യം, ഡയറ്ററി ഫൈബര്‍ തുടങ്ങിയ പ്രധാന പോഷകങ്ങളാല്‍ സമ്ബന്നമാണ് ബീറ്റ്‌റൂട്ട്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരളിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനും ദഹനം എളുപ്പമാക്കാനും ബീറ്റ്‌റൂട്ട് വളരെ നല്ലതാണ്.

ബീറ്റ്‌റൂട്ടില്‍ ധാരാളം നൈട്രേറ്റുകള്‍ ഉള്ളതിനാല്‍ ഇത് രക്തക്കുഴലുകളെ വിശാലമാക്കുകയും രക്തസമ്മര്‍ദ്ദം കുറയ്‌ക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ടില്‍ ബീറ്റൈൻ അടങ്ങിയിട്ടുള്ളതിനാല്‍. ഇത് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ചികിത്സിക്കാൻ സഹായിക്കും. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിലൂടെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ബീറ്റ്റൂട്ട് കറിവെച്ചും ജ്യൂസ് അടിച്ചും കുടിക്കാം. ബീറ്റ്‌റൂട്ട് പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടതാക്കും. ഇതിലെ നിരവധി ആന്റിടോക്സിക് ഗുണങ്ങള്‍ ശരീരത്തിലെ മലിനീകരണം നീക്കം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ ഉയര്‍ന്ന ഇരുമ്ബിന്റെ അളവ് വേഗത്തിലുള്ള കോശ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. ബീറ്റ്റൂട്ടിന്റെ വിറ്റാമിൻ സി ഹൈപ്പര്‍പിഗ്മെന്റേഷൻ എന്ന ചര്‍മ്മരോഗാവസ്ഥയെ തടയാൻ സഹായിക്കുന്ന ഒന്നാണ്.

ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുള്ള ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ‌ബീറ്റ്റൂട്ടില്‍ ഡയറ്ററി ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം, ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം എന്നിവ തടയാനും സഹായിക്കുന്നു. വൻകുടലിലെ കാൻസര്‍, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതായി കാണുന്നു.

Leave a Reply

Your email address will not be published. Required fields are marked *