ദിവസവും ഒരു നേരം തെെര് കഴിക്കുന്നത് ശീലമാക്കൂ, നോക്കാം1 min read

ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് തെെര്. ദഹനം മെച്ചപ്പെടുത്തുന്ന ഒരു പ്രോബയോട്ടിക് ഭക്ഷണമാണിത്. ദഹനനാളത്തിലെ എല്ലാ ദോഷകരമായ ബാക്ടീരിയകളെയും കൊല്ലുകയും നല്ല ബാക്ടീരിയകളുടെ വ്യാപനത്തെ സഹായിക്കുകയും ചെയ്യുന്നതിനാല്‍ ദഹനം നല്ല രീതിയിൽ മെച്ചപ്പെടുത്തുന്നു.

ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം മൂലമുണ്ടാകുന്ന മലബന്ധം, വയറുവേദന തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ തടയാനും പ്രോബയോട്ടിക്സ് സഹായിക്കുന്നു. ഉദരത്തിലെ ആസിഡിന്റെ അളവ് ബാലൻസ് ചെയ്യാൻ സഹായിക്കുന്ന സൂക്ഷ്മജീവികള്‍ തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹനക്കേടിനുള്ള പ്രതിവിധി കൂടിയാണ്. ഉദരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും തൈര് സഹായിക്കും.

ദിവസവും ഒരു കപ്പ് തൈര് കഴിക്കുന്നത് ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും. കാല്‍സ്യം, ഫോസ്ഫറസ് എന്നിവയാല്‍ സമ്പന്നമായ തൈര് എല്ലുകളെ ശക്തിപ്പെടുത്തുന്നു. തൈരിന്റെ പതിവായ ഉപയോഗം എല്ലുകള്‍ക്ക് പൊട്ടലുണ്ടാകാനുള്ള സാധ്യതയും സന്ധിവാതം, ഓസ്റ്റിയോപോറോസിസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. ഹൃദയാരോഗ്യമേകാനും തൈര് സഹായിക്കുന്നു.

തൈര് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. തൈരില്‍ നല്ല ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗാണുക്കളെ ചെറുക്കുന്നതിന് അത്യന്താപേക്ഷിതമാണ്. അതുവഴി പ്രതിരോധ സംവിധാനത്തെ കൂടുതല്‍ ശക്തവും സ്ഥിരതയുള്ളതുമാക്കുന്നുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് പ്രോട്ടീൻ ധാരാളമടങ്ങിയ തൈര്, കുറയ്ക്കുന്നു. ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ശരീരത്തിലെ ഗ്ലൂക്കോസ് നില കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗവും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

തൈരില്‍ ഫോസ്ഫറസ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അവ ഒരുമിച്ച്‌ അസ്ഥികളുടെ വളര്‍ച്ചയെ വേഗത്തിലാക്കുകയും സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് എന്നിവ തടയാൻ സഹായിക്കുകയും ചെയ്യുന്നു.തൈര് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കാരണം ഇത് ധമനികളിലെ കൊളസ്ട്രോള്‍ വ്യാപിക്കുന്നത് തടയുന്നു. തുടര്‍ന്ന് കൊറോണറി രോഗ സാധ്യത കുറയ്ക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *