നിലക്കടല പ്രമേഹരോഗികള്‍ക്ക് കഴിക്കാമോ? നോക്കാം1 min read

പ്രമേഹ രോഗികള്‍ക്ക് ഏറ്റവും കൂടുതല്‍ സംശയം ഉള്ളതും ഭക്ഷണകാര്യത്തിലാണ്. അക്കൂട്ടത്തിലുള്ള ഒരു സംശയമാണ് പ്രമേഹ രോഗികള്‍ക്ക് നിലക്കടല കഴിക്കാമോ എന്നുള്ള കാര്യം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നിലക്കടലയ്ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നിലക്കടലയില്‍ ഗ്ലൈസെമിക് ഇൻഡക്സ് സൂചിക കുറവാണ്. ഒരു പ്രമേഹ രോഗിയെ സംബന്ധിച്ചിടത്തോളം കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടതായുള്ളത്. ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ നിലക്കടല പ്രമേഹ രോഗികള്‍ക്ക് മിതമായ അളവില്‍ കഴിക്കാവുന്നതാണ്.

കപ്പലണ്ടിയെന്നും അറിയപ്പെടുന്ന നിലക്കടല എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു നട്സുമാണ്. ധാരാളം പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയതാണ് നിലക്കടല. ആന്റി ഓക്സിഡന്റുകള്‍, ഫൈബര്‍, അയണ്‍, പൊട്ടാസ്യം, കാത്സ്യം, കോപ്പര്‍ തുടങ്ങിയ ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിരിക്കുന്ന നിലക്കടല ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു . ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമായ നട്സുമാണ് നിലക്കടല. നിലക്കടലയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റ്സ് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ദഹനം മെച്ചപ്പെടുത്താനും നിലക്കടല സഹായിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ നിലക്കടല കഴിക്കുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെടുന്നു.

ഒരു ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ രോഗികൾ ആയിട്ടുള്ളവർ ഭക്ഷണകാര്യങ്ങളിൽ വ്യത്യാസം വരുത്താവൂ.

Leave a Reply

Your email address will not be published. Required fields are marked *