തിരുവനന്തപുരം :പത്തു ദിവസത്തെ അജ്ഞാതാവാസത്തിനൊടുവിൽ എൽദോസ് തിരിച്ചെത്തി.ഇന്ന് പുലര്‍ച്ചെയാണ് എല്‍ദോസ് മൂവാറ്റുപുഴയിലെ വീട്ടിലെത്തിയത്.
കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നതിനാല്‍ രണ്ടാഴ്ച മാധ്യമങ്ങളെ കണ്ടില്ലെന്നത് മാത്രമാണുണ്ടായിരുന്നത്. യാതൊരു വിധ പ്രതികരണവും നടത്തേണ്ടെന്നായിരുന്നു ലഭിച്ച നിര്‍ദേശം. കെപിസിസി നേതൃത്വം നല്‍കിയ കത്തില്‍ പറഞ്ഞ തീയതിക്കുള്ളില്‍ മറുപടി നല്‍കുകയും പാര്‍ട്ടിയില്‍ നിരപരാധിത്വം സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എല്‍ദോസ് പറഞ്ഞു.
ഇന്നലെ തിരുവനന്തപുരം സെഷന്‍സ് കോടതി എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം .