13/11/22
മെൽബൺ :മെൽബണിൽ ഇംഗ്ലീഷ് ചിരി. 20-20ക്രിക്കറ്റ്ലോകകപ്പിൽ പാകിസ്ഥാനെ 5വിക്കറ്റിന് തകർത്ത് കപ്പിൽ മുത്തമിട്ടു. പാകിസ്ഥാന് ഒരിക്കൽ കൂടി ഫൈനലിൽ തോൽവി. ഇതോടെ ഇംഗ്ലണ്ട് ഏകദിന -20-20ലോക കിരീടങ്ങൾ ഒരേസമയം നേടുകയും ചെയ്തു.സ്കോര്‍: പാകിസ്ഥാന്‍ 137/8. ഇംഗ്ലണ്ട് 138/5 (19).
49 പന്തില്‍ 52 റണ്‍സെടുത്ത ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇംഗ്ലണ്ടിന് തുടക്കം പിഴച്ചു. അലക്സ് ഹെയ്ല്‍സ് (രണ്ട് പന്തില്‍ ഒന്ന്), ഫിലിപ് സാള്ട്ട് (ഒന്‍പതു പന്തില്‍ പത്ത്) എന്നിവരെ തുടക്കത്തിലെ നഷ്ടമായി. ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ (17 പന്തില്‍ 26), ഹാരി ബ്രൂക്ക് (23 പന്തില്‍ 20), മൊയീന്‍ അലി (13 പന്തില്‍ 19), ലിയാം ലിവിങ്സ്റ്റണ് (1 പന്തില്‍ 1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 20 ഓവറില് എട്ടു വിക്കറ്റ് നഷ്ടത്തില് 137 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. 38 റണ്‍സെടുത്ത ഷാന്‍ മസൂദാണു പാക്കിസ്ഥാന്‍ നിരയിലെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം 28 പന്തില്‍ 32 റണ്‍സെടുത്തു. നാല് ഓവറില് വെറും 10 റണ്സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാം കരനാണ് ഇംഗ്ലീഷ് ബൗളര്മാരില് തിളങ്ങിയത്. ആദില് റഷീദും ക്രിസ് ജോര്ദനും രണ്ടു വിക്കറ്റ് വീഴ്ത്തി.