പരിസ്ഥിതി ദിനം: ജില്ലാ കളക്ടർ തൈ നട്ടു1 min read

 

തിരുവനന്തപുരം :ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷൻ വളപ്പിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് മരം നട്ടു. സിവിൽ സ്റ്റേഷനു മുന്നിലെ ഗാന്ധി പാർക്കിലാണ് മരം നടീൽ പരിപാടി സംഘടിപ്പിച്ചത്. കളക്ടറോടൊപ്പം എ ഡി എം പ്രേംജി സി, ഹുസൂര്‍ ശിരസ്തദാർ രാജി ആർ എന്നിവരും തൈകൾ നട്ടു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി ബിൻസി ലാൽ, മറ്റു സിവിൽ സ്റ്റേഷൻ ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *