8/3/23
എറണാകുളം :സ്ഥലം മാറിയെങ്കിലും ജില്ലയിലെ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് കളക്ടർ രേണു രാജ്. എറണാകുളം ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച’ ഉജ്വല’യിൽ പങ്കെടുത്തതായി രേണു രാജ് fbയിൽ കുറിച്ചു.
രേണു രാജിന്റെ FB പോസ്റ്റ്
”എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഉജ്ജ്വല എന്ന പേരില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തില്‍ പങ്കെടുത്തു.
സമൂഹത്തിന്റെ വിവിധ മേഖലകളിലെ സ്ത്രീകള്‍ പുരുഷനെ പോലെ ആകാന്‍ ശ്രമിക്കാതെ ഒരു സ്ത്രീ ആയി തന്നെ നിന്നുകൊണ്ടും സ്ത്രീയുടെ ഗുണങ്ങളും ദോഷങ്ങളും ഉള്‍ക്കൊണ്ടും സമൂഹം തരുന്ന ഉത്തരവാദിത്വങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കുകയാണ് വേണ്ടത്. അത് മറ്റുള്ളവര്‍ അംഗീകരിക്കുകയും വേണം.
ആശുപത്രിയിലെ വനിതാ ജീവനക്കാരുടെ നേതൃത്വത്തില്‍ സെമിനാര്‍ പ്രദര്‍ശന മേള, ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്റാറ്റിക്സ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലുള്ള ഫുഡ് കൗണ്ടര്‍, വനിതാ ശാക്തീകരണ സംരംഭകരുടെ സ്റ്റാള്‍, ചിത്ര പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. കൂടാതെ ജീവനക്കാരുടെ കലാപരിപാടികളുംനടന്നു.
ആശുപത്രിയിലെ വനിത ജീവനക്കാരെ ആദരിച്ചു. ക്യാന്‍സര്‍ രോഗികള്‍ക്കായി ജീവനക്കാര്‍ മുടി ദാനം ചെയ്തു. എല്ലാ മേഖലയിലും സ്ത്രീകള്‍ ഉയര്‍ന്ന് വരുന്നതിന്റെ പ്രതീകമായി ആയിരത്തോളം ബലൂണുകള്‍ പറത്തി. “