സ്ത്രീശക്തി… നാരി ഭാവങ്ങളുടെ ആവിഷ്കരം.. കവിത… മോഹന സുരേഷ്1 min read

8/3/23

സ്ത്രീശക്തി

ശക്തി സ്വരൂപിണിയാണവൾ
അബലയല്ലവൾ ദുർബലയും
കരുത്തുറ്റ പെണ്ണിൻ പ്രതീകമാണവൾ
പുതു തലമുറകളെ വാർത്തെടുക്കും
സഹനത്തിൻ ശക്തിസ്രോതസ്സാണവൾ
ശരിതെറ്റുകളെ വിചിന്തനം ചെയ്യും
കർമ്മയോഗിയാണവൾ
സർവ്വംസഹയാം ഭൂമി മാതാവാണവൾ
പുൽക്കൊടിയോളം താഴുന്ന വിനീത ദാസിയാണവൾ
രുചിഭേദങ്ങൾ നാവിലൂട്ടും അന്നപൂർണേശ്വരിയാണവൾ
അറിവിൻ ജ്വാല ആളിപ്പടർത്തും അഗ്നിയാണവൾ
വിശക്കുന്ന വയറിന്നന്നമേകും ദേവതയാണവൾ
നെറികേടിനെതിരെ പടപൊരുതും ദുർഗ്ഗയാണവൾ
അനീതി കണ്ടാൽ എതിർക്കുന്ന മനസ്സാണവൾക്ക്
നല്ല പാഠം മാത്രമോതും നാവാണവൾക്ക്
നല്ലതുമാത്രം ശ്രവിക്കും കാതുകളാണവൾക്ക്
ശുഭചിന്തകളാൽ പൂരിതമാം അന്തരംഗം
സ്ത്രീ പുരുഷ ഭേദമില്ലാതെ
തുല്യത കാംക്ഷിക്കും മനമാണവൾക്ക്
ചവിട്ടി മെതിക്കരുതേ അവളുടെ മനം
ഞെരുക്കി ഉടയ്ക്കരുതേ അവളുടെ ഹൃദയം
നിധി പോലെ കാക്കണമവളെ
അവളീ ഭൂമിതൻ നിലനിൽപ്പ് !

മോഹന സുരേഷ്

Leave a Reply

Your email address will not be published. Required fields are marked *