16/1/23
ദീപു RS ചടയമംഗലം ഗാന രചനയും സംവിധാനവും നിർവഹിച്ച് Dr തൃശൂർ കൃഷ്ണകുമാർ ന്റെ സംഗീതത്തിൽ ശ്രീ പി ജയചന്ദ്രൻ ആലപിച്ച “ഏതോ രാവിന്റെ ഏകാന്തതയിൽ”എന്ന വീഡിയോ ആൽബത്തിന്റെ പ്രകാശനം പ്രശസ്ത ചലച്ചിത്ര താരം തിരുമല ചന്ദ്രനും തിരുവനന്തപുരം ഷോഗൻസ് കോമഡി ടീം അംഗങ്ങളും ചേർന്ന് ചടയമംഗലം ശ്രീ കുഞ്ഞയ്യപ്പ ക്ഷേത്ര സന്നിധിയിൽ നിർവഹിച്ചു.
പ്രണയത്തിന്റെ മനോഹാരിതയിൽ ഭാവഗായകന്റെ മധുര നാദത്തിൽ ഒഴുകിയെത്തുന്ന ഗാനത്തിന്റെ വരികളുടെ സാഹിത്യവും ആസ്വാദക മനസുകളിൽ ഇടം നേടും. ദീർഘ നാളുകൾക്കു ശേഷം പുറത്തിറങ്ങിയ മധുരമായൊരു പ്രണയ ഗാനത്തെ മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു.
മകര വിളക്ക് ദിവസമായ ഫെബ്രുവരി 14 ന് വൈകുന്നേരം 5 മണിക്ക് സത്യം ഓഡിയോസ് ന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ്ഗാനം റിലീസ് ചെയ്തത്.
സംഗീതം : Dr.തൃശൂർ കൃഷ്ണ കുമാർ
ആലാപനം :പി. ജയചന്ദ്രൻ
ഓർക്കാസ്ട്രാ :
സംഗീത് കോയിപ്പാട്
മിക്സിങ് :
സുന്ദർ, റിയാൻ തൃശൂർ.
നിർമ്മാണ സഹായം :
ശ്രീമതി ബിന്ദു അനിൽ