ചന്ദ്രയാൻ-3 ചന്ദ്രനില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട മോശം പോസ്റ്റിന്റെ പേരിലായി നടൻ പ്രകാശ് രാജ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ചന്ദ്രനിലും ചായക്കട തുറക്കുന്ന മലയാളികളെ കുറിച്ചുള്ള ക്ലീഷെ തമാശയാണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമവും താരം നടത്തിയിരുന്നു.
ഈ വിവാദം പൊടിപൊടിക്കുന്ന സാഹചര്യത്തിലാണ് താരം മറ്റൊരു വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. വിവാദ നടൻ തമിഴ്‌നാട്ടിലെ കൊടൈക്കനാലില്‍ പണിയുന്ന തന്റെ ബംഗ്ലാവ് അനധികൃതമായി നിര്‍മ്മിച്ചെന്നാരോപിച്ച് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. കൈയ്യേറ്റം, അനധികൃത നിര്‍മ്മാണം എന്നീ ആരോപണങ്ങളാണ് ബോബി സിംഹക്കും പ്രകാശിനുമെതിരെ പുതിയതായി ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഇരു താരങ്ങളും വെട്ടിലായിരിക്കുകയാണ് ഇപ്പോൾ.
കര്‍ഷകരുടെ പരാതി പരിഹാര യോഗത്തില്‍ കൊടൈക്കനാലിലെ വില്ലേജുകളിലും പരിസരങ്ങളിലും അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നുവെന്ന പരാതികള്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. കൊടൈക്കനാലിന് ചുറ്റുമുള്ള ഗ്രാമങ്ങളിലെ സര്‍ക്കാര്‍ ഭൂമി കയ്യേറി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രകാശ് രാജ് അനധികൃതമായി ആഡംബര ബംഗ്ലാവു് നിര്‍മ്മിക്കുന്നതായി ഗ്രാമവാസികള്‍ പരാതിപ്പെട്ടു. പൊതുവഴി കയ്യേറി റോഡ് നിര്‍മ്മിച്ചതായും ആരോപണമുണ്ട്. ഇരു താരങ്ങളും ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടി
ല്ല.