സിനിമാ പ്രവർത്തകർക്ക് പകുതി വിലയ്ക്ക് ടൂ വീലറുകൾ.1 min read

 

മലയാള സിനിമയിൽ ആദ്യമായി സിനിമാ പ്രവർത്തകർക്ക് പകുതി വിലയ്ക്ക് ടൂ വീലറുകൾ,തയ്യൽ മെഷിൻ, ലാപ്ടോപ്പ് എന്നിവ നൽകി.ഇന്ത്യൻ ഫിലിം മേക്കേഴ്സ് അസോസിയേഷൻ, സൈൻ എൻ ജി ഒ, നാഷണൽ എൻ ജി ഒ, ഒബ്റോൺമാൾ എന്നിവ സംയുക്തമായി, ഒബ്റോൺ മാളിൽ സംഘടിപ്പിച്ച പ്രോഗ്രാമിൻ്റെ ഉദ്ഘാടനം സൈൻ എൻ ജി ഒ ചെയർമാൻ എ.എൻ.രാധാകൃഷ്ണൻ നിർവ്വഹിച്ചു.തുടർന്ന് സിനിമാ പ്രവർത്തകർക്ക് പകുതി വിലയ്ക്ക് ടൂ വീലറുകൾ,തയ്യൽ മെഷിൻ, ലാപ്ടോപ്പ് എന്നിവ വിതരണം ചെയ്തു.നൂറ് കണക്കിന് സിനിമാപ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ ഫിലിം മേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് സുനിൽ അരവിന്ദ് അദ്ധ്യഷനായിരുന്ന ചടങ്ങിൽ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.സൈൻ സംസ്ഥാന സെക്രട്ടറി രൂപേഷ് മേനോൻ ,കെ .പി.വിനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ടിഗ്

അയ്മനം സാജൻ

Leave a Reply

Your email address will not be published. Required fields are marked *