22/11/22
ദോഹ :ഖത്തറിൽ കണ്ണീരണിഞ്ഞ്അർജന്റീന. തല താഴ്ത്തി മെസി,.. ആദ്യപകുതിയിൽ മുന്നിട്ട് നിന്ന അർജന്റീനയെ 2-1ന് അട്ടിമറിച്ച് സൗദി.അക്ഷരാര്‍ഥത്തില്‍ അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ടായിരുന്നു 48-ാം മിനിറ്റിലും 53-ാം മിനിറ്റിലും സൗദിയുടെ മിന്നല്‍ ഗോളുകള്‍.
നാല്‍പത്തിയെട്ടാം മിനിറ്റില്‍ സലേ അല്‍ ഷേഹ്രിയും53ആം മിനിറ്റില്‍ സലേം അല്‍ദസ്വാരി യുമാണ് സൗദിയ്ക്കായി ഗോളുകള്‍ നേടിയത്. എട്ടാം മിനിറ്റിലായിരുന്നു ആരാധകരെ ആവേശത്തിലാക്കിയ മെസ്സിയുടെ പെനാല്‍റ്റി ഗോള്‍.
മത്സരം തുടങ്ങി ആദ്യ സെക്കന്‍ഡ് തൊട്ട് അര്‍ജന്റീന ആക്രമിച്ചുകളിച്ചു. ആദ്യപകുതിയില്‍ മൂന്നുതവണ സൗദിയുടെ വലയില്‍ അര്‍ജന്റീന ബോളെത്തിച്ചെങ്കിലും മൂന്നും ഓഫ് സൈഡ് കെണിയില്‍ വീഴുകയായിരുന്നു. എട്ടാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്.