14/8/23
തിരുവനന്തപുരം :ഈവര്‍ഷത്തെ ഓണത്തിന് മാറ്റുകൂട്ടാന്‍ കേരളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത റൈഡുകളുമായാണ് ഫണ്‍ വേള്‍ഡിന്റെ വരവ്. ഓണാഘോഷ നാളുകളില്‍ മലയാളികള്‍ക്ക് ആസ്വസിക്കാനായി തിരുവനന്തപുരം ആനയറയിലെ വേള്‍ഡ് മാര്‍ക്കറ്റിനകത്താണ് അമ്യൂസ്‌മെന്റ് പാര്‍ക്ക് സജീകരിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം 17ന് രാവിലെ 11ന് നടക്കും. ഉദ്ഘാടന പരിപാടിയെ കുറിച്ചും പാര്‍ക്കിലെ വിശേഷങ്ങളെ കുറിച്ചും വിശദീകരിക്കുന്നതിനായി ഫണ്‍ വേള്‍ഡ് ഒരു വാര്‍ത്താസമ്മേളം സംഘടിപ്പിക്കുന്നു. 14-08-2023 തിങ്കളാഴ്ച വൈകിട്ട് 6.30ന് തിരുവനന്തപുരം സൗത്ത് പാര്‍ക്കിലാണ് വാര്‍ത്താസമ്മേളനം. ആ ചടങ്ങിലേക്ക് എല്ലാ മാധ്യമ പ്രവര്‍ത്തകരെയും സ്വാഗതം ചെയ്യുന്നു. വിശദ വിവരങ്ങള്‍ക്ക് 9656550000