.1937 ജനുവരി 16ന് ആയിരുന്നുഗാന്ധിജിയുടെ പാരിപ്പള്ളി സന്ദർശനം 1936 നവംബർ 12ന് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് നടത്തിയ ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്ന് നടന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കാനാണ് ഗാന്ധിജി 1937 ജനുവരി 12 ന് കേരളത്തിലെത്തുന്നത്.ഗാന്ധിജിയുടെ അഞ്ചാമത്തെ കേരള പര്യടനമായിരുന്നത് ഇത്. ജനുവരി 16ന് വർക്കല ശിവഗിരി മഠം സന്ദർശിച്ച ശേഷമാണ് പാരിപ്പള്ളിയിലെ പൗരാണികതയുടെ പ്രതീകമായിരുന്ന കളച്ചന്ത മൈതാനത്ത്, ക്ഷേത്രപ്രവേശന വിളംബരത്തെ സ്പർശിച്ചുകൊണ്ടുള്ള ഗാന്ധിളിയുടെ പ്രസംഗം. ക്ഷേത്ര ദർശനം നടത്തുമ്പോൾ അവർണ്ണ- സവർണ്ണ വ്യത്യാസത്തിൻ്റെ ആവശ്യമില്ല.സമാകർഷകമായ ഒരു അന്തസ്സ് സ്ത്രീ – പുരുഷന്മാർക്ക് .സവർണ്ണർ അവർണ്ണരുടെ കുടിലുകളിൽ എത്തി ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ശീലം അവരിൽ വളർത്തി. ക്ഷേത്ര ദർശനം കൊണ്ട് അവർണ്ണരുടെ ജീവിതവീക്ഷണം മാറും.ഇതായിരുന്നു ഗാന്ധിജിയുടെ പാരിപ്പള്ളി പ്രസംഗത്തിൻ്റെ അന്തസത്ത .കടയ്ക്കൽ തുടങ്ങിയ മേഖലകളിൽ നിന്ന് ആയിരങ്ങളാണ് സമ്മേളനത്തിന് എത്തിയത്.ഗിരിവർഗ്ഗ വിഭാഗക്കാരായിരുന്നു ഏറ്റവും ആകർഷകമായ അലങ്കാരങ്ങളോടെ മൈതാനം കമനീയമാക്കിയത്.ഗിരിവർഗ്ഗക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കടയ്ക്കൽ തട്ടാമല രാമൻപിള്ള സാറിനെ ഗാന്ധിജി പ്രശംസിക്കുകയും .ഗിരിവർഗ്ഗ മേഖലകൾ (കടയ്ക്കൽ) സന്ദർശിക്കുവാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പൊതുസമ്മേളനത്തിന്ഗാന്ധിജിയോടൊപ്പം മഹാദേവ് ദേശായി, രാജ് കുമാരി അമൃത് കൗർ ,കനു ഗാന്ധി, ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള, ഡോ.ജി.രാമചന്ദ്രൻ എന്നിവർ ഉണ്ടായിരുന്നു.കടയ്ക്കൽ തട്ടാമല രാമൻപിള്ള സാർ ഗാന്ധിജിയക്ക് മംഗളപത്രം നൽകി. കടയ്ക്കൽ,.തട്ടാമല രാമൻപിള്ള സാർ, ആർ.അച്യുതൻ Ex MLA& MP, കെ.എൻ.ഗോപാലക്കുറുപ്പ് ,എ .കെ ഭാസ്ക്കർEx MLA ,അഡ്വ.എം.ജി കോശി, വരിഞ്ഞം എൻ.രാഘവൻപിള്ള, അഡ്വ.പി.കുഞ്ഞുകൃഷ്ണൻEx MLA എന്നിവർ ആയിരുന്നു സംഘാടകർ. പത്രാധിപർ ടി.കെ.നാരായണൻ പ്രസംഗം പരിഭാഷപ്പെടുത്തി.,,’…..