ഏഷ്യൻ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ സ്വര്‍ണ്ണം സ്വന്തമാക്കി. ഇന്മ് ഫൈനലില്‍ അഫ്ഗാനിസ്ഥാൻ ഇന്ത്യ പോരാട്ടത്തില്‍ മഴ വില്ലനായി എത്തിയതിനാല്‍ കളി പൂര്‍ത്തിയാക്കാൻ ആയില്ല.
അതുകൊണ്ട് മെച്ചപ്പെട്ട റാങ്ക് ഉള്ള ഇന്ത്യ സ്വര്‍ണ്ണം സ്വന്തമാക്കുക ആയിരുന്നു. ഇന്ത്യക്ക് ഇത് 27ആം സ്വര്‍ണ്ണമാണ്. ഇന്ത്യയ്ക്ക് ആകെ 102 മെഡലും ഇതോടെ ആയിട്ടുണ്ട്.
ആദ്യം ബാറ്റു ചെയ്ത അഫ്ഗാന് 18.2 ഓവറില്‍ 112-5 എന്ന നിലയില്‍ ഇരിക്കെ ആണ് മഴ വില്ലനായി എത്തിയത്. മഴ മാറാത്തതോടെ കളി ഉപേക്ഷിക്കപ്പെട്ടു. ഇന്ത്യൻ ബൗളര്‍മാര്‍ മികച്ച തുടക്കമാണ് ഇന്ന് നല്‍കിയത്. ശിവം ദൂബെയും അര്‍ഷ്ദീപും തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാനെ പ്രതിരോധത്തില്‍ ആക്കി.
10 ഓവറില്‍ 52-5 എന്ന നിലയില്‍ അഫ്ഗാൻ പരുങ്ങി എങ്കിലും ഷാഹിദുള്ളയുടെയും നയിബിന്റെയും ഇന്നിങ്സ് അഫ്ഗാന് ഭേദപ്പെട്ട സ്കോര്‍ നല്കി. ഷാഹിദുള്ള 43 പന്തില്‍ 49 റണ്‍സ് എടുത്ത് അഫ്ഗാന്റെ ടോപ് സ്കോറര്‍ ആയി. 2 സിക്സും 3 ഫോറും ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്. നയിബ് 27 റണ്‍സ് എടുത്തും പുറത്താകാതെ നിന്നു.
മത്സരം 18.2 ഓവറില്‍ 112-5 എന്ന നില്‍ക്കെ മഴ വന്നു. ഇന്ത്യക്ക് ആയി രവി ബിഷ്ണോയ്, ശഹബാസ് അഹമ്മദ്, ശിവം ദൂബെ, അര്‍ഷ്ദീപ് എന്നിവര്‍ ഒരോ വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.