ചന്ദ്രനെ തൊട്ട് ഇന്ത്യ… അഭിമാന നിമിഷം സ്വന്തമാക്കി ഇന്ത്യ1 min read

23/8/23

ബംഗളൂരു :ചന്ദ്രയാൻ -3 വിജയകരമാക്കി ലാൻഡര്‍ ദക്ഷിണധ്രുവത്തില്‍ മെല്ലെ ഇറങ്ങി. ഇന്ത്യൻ സമയം 6.04നാണ് ലാൻഡര്‍ ചന്ദ്രനെ സ്‌പര്‍ശിച്ചത്. 5.44നാണ് ദൗത്യം ആരംഭിച്ചത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ ചരിത്രനേട്ടത്തില്‍ വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഏജൻസികളും ബ്രിക്‌സ് ഉച്ചകോടിയും ആശംസകള്‍ നേര്‍ന്നു.

അമേരിക്കയ്‌ക്കും റഷ്യയ്‌ക്കും ചെെനയ്‌ക്കും കഴിയാത്ത നേട്ടമാണ് ഇന്ത്യ കൈക്കുള്ളിലാക്കിയിരിക്കുന്നത്. റഷ്യ അയച്ച ലൂണ 25 കഴിഞ്ഞദിവസം ലക്ഷ്യത്തിന് തൊട്ടകലെ തകര്‍ന്നിരുന്നു. നാലുവര്‍ഷം മുമ്ബ് ഇന്ത്യയുടെ ചന്ദ്രയാൻ 2നും സമാന അനുഭവമായിരുന്നു. ആ പിഴവുകള്‍ മാറ്റിയ ആത്മവിശ്വാസത്തിലാണ് ഇക്കുറി ലാൻഡര്‍ എത്തിയത്.

ലാൻഡറില്‍ നിന്ന് റോവര്‍ പുറത്തു വന്ന് ചന്ദ്രന്റെ മണ്ണിലൂടെ ഉരുണ്ടു നീങ്ങും. ഇനി ഭൂമിയിലെ പതിനാല് ദിനരാത്രങ്ങള്‍ ചന്ദ്രനില്‍ പകല്‍ മാത്രമായിരിക്കും. അതാണ് റോവറിന്റെ പരീക്ഷണ കാലം.

Leave a Reply

Your email address will not be published. Required fields are marked *