6/10/22
എറണാകുളം:കേരള സർക്കാർ സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന “ലഹരി വിമുക്തകേരളം ” ക്യാമ്പയിന്റെ ഭാഗമായി ഗവൺമെൻറ് യു പി സ്കൂൾ ഐമുറിയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റിട്ടയേർഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ. പോൾ തോമസ് ജോൺ ക്ലാസിന് നേതൃത്വം നൽകി.
പിടിഎ പ്രസിഡൻറ് ശ്രീ.കെ എൻ പ്രദീപിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലത വി ആർ സ്വാഗതം ആശംസിച്ചു .വാർഡ് മെമ്പർ ശ്രീമതി. ജിജി സെൽവരാജ് യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിയെന്ന മഹാവിപത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികളും രക്ഷാകർത്താക്കളും അധ്യാപകരും ദൃഢപ്രതിജ്ഞ ചെയ്തു.