സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന “ഞങ്ങളും കൃഷിയിലേക്ക് “ഐമുറി യു പി സ്കൂളിൽ നടന്നു1 min read

എറണാകുളം : സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന “ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെ ഭാഗമായി ഐമുറി ഗവൺമെന്റ് യു.പി സ്കൂളിൽ ആരംഭിച്ച കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം കൂവപ്പടി കൃഷിഭവൻ ഓഫീസർ ശ്രീമതി അശ്വതി സതീഷ് നിർവഹിച്ചു. നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ നേരിൽ കണ്ടുമനസ്സിലാക്കാനും കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമാകാനും കുട്ടികൾക്ക് അവസരമൊരുക്കുന്നതായിരുന്നു “ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതി.

ഈ സംരംഭത്തിന്റെ മുന്നിൽ നിന്ന് പ്രവർത്തിച്ച വിദ്യാർത്ഥികളെയും, അധ്യാപകരെയും , പി ടി എ ഭാരവാഹികളെയും അഭിനന്ദിച്ച വാർഡ് മെമ്പർ ശ്രീമതി ജിജി സെൽവരാജ് ഇതുപോലുള്ള പദ്ധതികൾ കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിന് അത്യന്താപേക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലത വി.ആർ, പി ടി എ പ്രസിഡന്റ് ശ്രീ.കെ എൻ പ്രദീപ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ വിഷ്ണു സാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *