ഗവർണർ സർക്കാറിന് വഴങ്ങുന്നു;സിസ തോമസിന് പകരം സർക്കാരിന് ഇഷ്ടമുള്ളവരെ നിയമിക്കാമെന്ന് ഗവർണർ1 min read

28/3/23

തിരുവനന്തപുരം :കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളുടെ നാമനിർദ്ദേശം പിൻവലിച്ചതും,സേർച്ച്‌ കമ്മിറ്റി രൂപീകരണവും ഹൈക്കോടതി റദ്ദാക്കിയത് ഗവർണർക്ക് തിരിച്ചടിയായതോടെ സർക്കാരുമായുള്ള ഏറ്റുമുട്ടൽ ഗവർണർ അവസാനിപ്പിക്കുന്നു. ഗവർണറുടെ നിലപാടുകൾ കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ നിരന്തരം പരാജയപ്പെടുന്നതും കാരണമാണ്.

സുപ്രീം കോടതി വിധിയെ തുടർന്ന് വിസി മാരെ  പുറത്താക്കാനുള്ള നോട്ടീസ് നൽകിയെങ്കിലും   ഉത്തരവ് നടപ്പിലാക്കുന്നത് കോടതി തടഞ്ഞിരിക്കുകയാണ്. സമാന വിസി നിയമനങ്ങൾ ബംഗാളിൽ കോടതി അസാധുവെക്കിയെങ്കിലും കേരള ഹൈക്കോടതി തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതും ഗവർണർക്ക് ക്ഷീണം ചെയ്യുന്നുണ്ട്.

ഗവർണറുടെ കേരള സർവകലാശാല ഉത്തരവുകൾ കോടതി റദ്ദാക്കിയതിനെതിരെ അപ്പിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർവ്വകലാശാല നിയമോപദേശകൻ ഗവർണർക്ക് കത്ത് നൽകിയെങ്കിലും ഗവർണർ അദ്ദേഹത്തിന്റെ ശുപാർശ ഇതേവരെ പരിഗണിച്ചിട്ടില്ല.

താൽക്കാലിക വിസിയ്ക്ക് ആറു മാസം വരെ തുടരാമെങ്കിലും, വിസി സിസാ തോമസ് മാർച്ച് 31ന് സർവീസിൽ നിന്നും വിരമിക്കുന്നതിന് പകരം ആരെയാണ് നിയമിക്കേണ്ടതെന്ന് ആവശ്യപ്പെട്ട്  വിദ്യാഭ്യാസ വകുപ്പിന് ഇന്ന് കത്ത് എഴുതിയിരിക്കുകയാണ്.  ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി സജിഗോപിനാഥി നെ നിയമിക്കണമെന്ന സർക്കാർ  നിർദ്ദേശം നിരാകരിച്ചാണ് ഗവർണർ സിസാ തോമസിന് വിസി യുടെ ചുമതല നൽകിയത്.ഏപ്രിൽ 1 മുതൽ സജി ഗോപിനാഥി നോ സർക്കാർ നിർദ്ദേശിക്കുന്ന മാറ്റാർക്കുമോചുമതല നൽകുന്നതിൽ വിരോധമില്ലെന്നും  വിദ്യാഭ്യാസ വകുപ്പിനെ  ഗവർണറുടെ സെക്രട്ടറി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി തലസ്ഥാനത്ത് എത്തിയിട്ട് ഇതിൽ തീരുമാനം എടുക്കും.

സാബു തോമസിന് മലയാളം വിസിയുടെ ചുമതല നൽകിയതും ഗവൺമെൻറ്മായുള്ള സംഘർഷം ഒഴിവാക്കുന്നതിനു വേണ്ടിയായിരുന്നു.

ഏപ്രിൽ, മെയ്‌ മാസങ്ങളിൽ ഒഴിവ് വരുന്ന കുസാറ്റ്,എം.ജി വിസി മാർക്ക് പകരം  ചുമതല നൽകുന്നതും സർക്കാർ നിർദേശം അനുസരിച്ച് ആയിരിക്കും.  വിസി നിയമനങ്ങളിൽ സർക്കാർ ഇടപെടൽ പാടില്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയുള്ള  ഗവർണരുടെ നിലപാടിൽ അയവുവന്നത് സർക്കാരുമായുള്ള ഏറ്റു മുട്ടൽ ഒഴിവാക്കാൻ സഹായകമാവും.

ഗവർണറുടെ കാലാവധി  കഴിയുന്നതുവരെ സ്ഥിരം വിസി മാരെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയിൽ യൂണിവേഴ്സിറ്റി പ്രതിനിധിയെ  നൽകേണ്ടതില്ലെന്ന തീരുമാനത്തിൽ നിന്നും LDF വും അയയാൻ സാധ്യതയുള്ളതായി അറിയുന്നു. യൂണിവേഴ്സിറ്റി പ്രതിനിധി കൂടാതെ കേരള സർവകലാശാലയിൽ കമ്മറ്റി രൂപീകരിച്ചത് കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഗവർണരും സർക്കാരും പുനർചിന്തനത്തിന് തയ്യാറാവുന്നത്.

2018 ലെ യൂജിസി റെഗുലേഷനിലെ വിസി നിയമന വ്യവസ്ഥകളിൽ  വ്യക്തത തേടി ഗവർണർ യൂജിസി ക്ക് കത്ത് അയച്ചു. മലയാളം യൂണിവേഴ്സിറ്റി വിസി നിയമനത്തിൽ ഗവർണർക്ക് ബദലായി സർക്കാർ സേർച്ച്‌ കമ്മിറ്റി രൂപീകരികരിച്ച സാഹചര്യത്തിലാണ് വിസി നിയമനങ്ങൾ സംബന്ധിച്ച് ഗവർണർ യൂജിസി യെ സമീപച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *